city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'എജ്യൂലൈവ്-14' കോഴിക്കോട്ട് 14,15 തീയതികളില്‍

കോഴിക്കോട്: (www.kasargodvartha.com 04.05.2014) കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ 'എജ്യൂലൈവ്-14' വിദ്യാഭ്യാസ പ്രദര്‍ശനം മെയ് 14,15 തീയതികളില്‍ കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കും.

കേരളത്തിനകത്തും, പുറത്തുമുള്ള മുഖ്യധാര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം നിലവില്‍ പുതിയ കോഴ്‌സുകളും, സ്ഥാപനങ്ങളും അന്വേഷിച്ച്‌കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവും.

'എജ്യൂലൈവ്-14' കോഴിക്കോട്ട് 14,15 തീയതികളില്‍പത്താംക്ലാസ്സ്, പ്ലസ്ടു, ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ' കരിയര്‍ കോറിഡോര്‍സ് ഫോര്‍ യു', പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കായി 'എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ബിസിനസ്', കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വിദ്യാഭ്യാസ സാമ്പത്തിക സഹായങ്ങളെക്കുറിച്ചും, വിദ്യാഭ്യാസ ലോണുകളെക്കുറിച്ചും 'സ്‌കോളര്‍ഷിപ്പ്‌സ് ആന്റ് എജുക്കേഷണല്‍ അസിസ്റ്റന്‍സ്', വ്യക്തിത്വ വികസനം എന്ന വിഷയത്തില്‍ 'ഡ്രീം ബിഗ് ക്‌നോ യുവര്‍ സെല്‍ഫ് തുടങ്ങിയ സെമിനാറുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിദ്യാഭ്യാസ-സാമ്പത്തിക സഹായങ്ങളെക്കുറിച്ചും അവസരങ്ങളെകുറിച്ചും അറിയാന്‍ സാധിക്കുന്ന സ്റ്റാഫുകളുടെ സാന്നിധ്യവും, മെഡിക്കല്‍, എഞ്ചിനീയറിംഗ്, ഫാര്‍മസി, നഴ്‌സിംഗ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് മേഖലകളില്‍ നിന്നായി പ്രദര്‍ശനത്തിനെത്തുന്ന വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, കണ്‍സള്‍ട്ടന്‍സികളുടേയും നേരിട്ടുള്ള സാന്നിധ്യവും, വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമാവുകയും, എല്ലാ മേഖലയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശനത്തിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.


'എജ്യൂലൈവ്-14' ന്റെ നടത്തിപ്പിനായി സാമൂഹ്യക്ഷേമ-നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ മുഖ്യ രക്ഷാധികാരിയും, എം.കെ രാഘവന്‍ രക്ഷാധികാരിയും, എം.സി. മായിന്‍ ഹാജി ചെയര്‍മാനായും, വൈസ് ചെയര്‍മാനായി ജുനൈദ് ടി.ടി, ഷറഫുദ്ധീന്‍ പിലാക്കല്‍ ജനറല്‍ കണ്‍വീനറായും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ 9895802784 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് മെയ് 12ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പാര്‍ട്ടി അധികാരത്തിലെത്തിയാലും ബിജെപിയിലേയ്ക്ക് തിരിച്ചില്ല: ജസ്വന്ത് സിംഗ്

Keywords: Kozhikkode, Edu live, Students, Union, Jubilee Hall, Course, Education, Professional, Loan, Seminar, Staff, Medical Engineering, Pharmacy, Nursing, Humanities, Commerce, Management. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia