city-gold-ad-for-blogger

Education | വിദ്യാഭ്യാസ പുരോഗതി കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ- കുമ്പോൽ തങ്ങൾ

Kumbol Thangal at Saadiya conference
Photo: Arranged

● 55-ാം വാർഷിക സനദ് ദാന സമ്മേളനത്തിൽ പാരന്റ്‌സ് കോൺഫറൻസ് സംഘടിപ്പിച്ചു  
● രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്ക് മുൻനിരയിൽ പ്രവർത്തിക്കണം  
● സോഷ്യൽ മീഡിയ ഉപയോഗവും ലഹരി ഉപഭോഗവും പുതിയ വെല്ലുവിളി  

ദേളി: (KasargodVartha) മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്ക് രക്ഷിതാക്കളുടെ പങ്ക് വലുതാണെന്നും അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളു എന്നും ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രസ്താവിച്ചു. സഅദിയ്യയുടെ 55-ാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാരന്റ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും ലഹരിക്കടിമപ്പെടുന്ന തലമുറയും വർദ്ധിച്ചു വരുന്ന സാഹചര്യമാണ്. രക്ഷിതാക്കൾ ഉത്തരവാദിത്ത ബോധത്തോടെ മക്കളുടെ കാര്യത്തിൽ ജാഗരൂകമാകണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ജനറൽ സെക്രട്ടറി മാണിക്കോത്ത് എപി അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി. കെ പി ഹുസൈൻ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുൽ കരീം സഅദി ഏണിയാടി, സയ്യിദ് ജാഫർ സ്വാദിഖ് സഅദി മാണിക്കോത്ത്, ശരീഫ് സഅദി മാവിലാടം, ഹാശിം അഹ്‌സനി, ഇസ്മാഈൽ സഅദി പാറപ്പള്ളി, ചീയ്യൂർ അബ്ദുല്ല സഅദി, അലി മൊഗ്രാല്‍, ഹാഫിള് അഹ്‌മദ് സഅദി, ശറഫൂദ്ദീന്‍ സഅദി, റസാഖ് ഹാജി, എംടിപി അബ്ദുല്ല മൗലവി, അബ്ദുൽ റഹ്‌മാന്‍ ഷാമില്‍ ഇർഫാനി, താജുദ്ദീന്‍ ഉദുമ സംബന്ധിച്ചു.

കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി സ്വാഗതവും സി എൽ ഹമീദ് നന്ദിയും പറഞ്ഞു.

#EducationalProgress, #ParentsAndTeachers, #Saadiya, #Collaboration, #KeralaEducation, #SocialResponsibility

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia