city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഉന്നത വിദ്യാഭ്യാസത്തിലെ ഗുണമേന്മ: ഭാവിരൂപരേഖ'; കേരള കേന്ദ്ര സര്‍വകലാശാലയില്‍ പ്രഭാഷണ പരമ്പര

കാസര്‍കോട്: (www.kasargodvartha.com 22/01/2016) കേരള കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം ഒരുദിവസത്തെ പര്യന്ത പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സുകുമാരന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ച് ചടങ്ങില്‍ ''ഉന്നത വിദ്യാഭ്യാസത്തിലെ ഗുണമേന്മ: ഭാവിരൂപരേഖ'' എന്നവിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

ഉന്നതവിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അധ്യാപകരുടെ ഗുണമേന്മയുടെ കുറവോ വിദ്യാര്‍ത്ഥികളുടെ ഭൗതിക ശേഷികളോ അല്ല. എന്നാല്‍ സ്ഥാപനവല്‍കൃത സമ്പ്രദായിക വ്യവസ്ഥ മുന്നോട്ടുവെക്കുന്ന വ്യവസ്ഥപരമായ തടസങ്ങളാണ് എന്ന് പ്രൊഫ. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഇതിനെ മറികടക്കുന്നതിന് ഭരണ സ്വാശ്രയത്വം ഒരു സുപ്രാധന ഘടകമാണ്. മാറ്റങ്ങളോട് പ്രതികരിക്കുന്നതിന് സമ്പൂര്‍ണ ഭരണാസ്വാശ്രയത്വം ഒരു അനിവാര്യ ഘടകമാണ്. വിദേശ വിദ്യാഭ്യാസ മാനേജീരിയ  സമ്പ്രദായം ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള കേന്ദ്ര സര്‍വകലാശാല വിദ്യാനഗര്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ബി.എഡ്. സ്ഥാപനങ്ങളില്‍ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ചടങ്ങില്‍ ഡോ. അമൃത് ജി. കുമാര്‍ സ്വാഗതവും, വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. കെ.പി സുരേഷ് അധ്യക്ഷ പ്രസംഗവും, കേന്ദ്ര സര്‍വകലാശാല പരീക്ഷാ വിഭാഗം മേധാവി വി. ശശിധരന്‍, പ്രൊഫ. ഡോ. ശിവറാം കൃഷന്‍, ഡോ. രവി, ഡോ. വി.എന്‍ രമണി എന്നിവര്‍ ആശസകളും അര്‍പ്പിച്ച് സംസാരിച്ചു. ഡോ. എം.എന്‍ മുസ്തഫ നന്ദിയും പറഞ്ഞു.

'ഉന്നത വിദ്യാഭ്യാസത്തിലെ ഗുണമേന്മ: ഭാവിരൂപരേഖ'; കേരള കേന്ദ്ര സര്‍വകലാശാലയില്‍ പ്രഭാഷണ പരമ്പര

Keywords : Kasaragod, Education, Central University, Programme, Speech, Education speech in CUK.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia