city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന; എസ് എസ് എഫ് കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി, സമരം തുടരുമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: (www.kasargodvartha.com 15.06.2019) മലബാറിലെ വിദ്യാഭ്യാസ അവഗണനക്കെതിരെ എസ് എസ് എഫ് സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് ഗവ. കോളജ് പരിസരത്ത് നിന്ന് ആരംഭിച്ചു. കാലങ്ങളായി ഭരണകൂടവും ജനപ്രതിനിധികളും മലബാറിനോട് കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ നടപടിയായില്ലെങ്കില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

യോഗ്യതയുണ്ടായിട്ടും തുടര്‍ പഠനത്തിന് അവസരം നിഷേധിക്കുന്ന സമീപനത്തെ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ഉടന്‍ പരിഹാരം കാണണമെന്നും കലക്ട്രേറ്റ് മാര്‍ച്ച് ആവശ്യപ്പെട്ടു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു.


സി എന്‍ ജാഫര്‍ സ്വാദിഖ്, ശക്കീര്‍ എം ടി പി, മൂസ സഖാഫി കളത്തൂര്‍, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, മുഹമ്മദ് സഖാഫി തോക്കെ, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, അബ്ദുര്‍ റഹ് മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുര്‍ റഹ് മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംസീര്‍ സൈനി, ശാഫി ബിന്‍ ശാദുലി, മുത്തലിബ് അടുക്കം, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍, സുബൈര്‍ ബാഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന; എസ് എസ് എഫ് കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി, സമരം തുടരുമെന്ന് മുന്നറിയിപ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, SSF, Top-Headlines, Education, Collectorate, March, Education neglect; SSF collectorate march conducted
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia