അധ്യാപകരെ കോവിഡ് ഡ്യൂടിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: (www.kasargodvartha.com 03.09.2021) സംസ്ഥാനത്തെ കോവിഡ് ഡ്യൂടിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നതിനാലുമാണ് അധ്യാപകരെ കോവിഡ് ഡ്യൂടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്.
ജില്ലാ കലക്ടര്‍മാര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ പ്രായോഗികത പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യാഴാഴ്ച പറഞ്ഞിരുന്നു. അതേസമയം കേരളത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.
Keywords: News, Thiruvananthapuram, Kerala, Top-Headlines, Education, Education ministry about covid duty of teachers