കേന്ദ്ര സർകാറിന്റെ അനുമതി ലഭിച്ചാൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വി ശിവൻകുട്ടി
Aug 9, 2021, 11:31 IST
തിരുവനന്തപുരം: (www.kasargodvartha.com 09.08.2021) കേന്ദ്ര സർകാരിൻ്റേയും കോവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജൻസികളുടേയും അനുമതി ലഭിച്ചാൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ തുറക്കാനുള്ള സാധ്യത സർകാർ വ്യക്തമാക്കുന്നത്.
നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ തുറക്കാനുള്ള സാധ്യത സർകാർ വ്യക്തമാക്കുന്നത്.
എസ്എസ്എൽസി പരീക്ഷഫലത്തിൽ എ പ്ലസിലുണ്ടായ വർധനയിൽ അഭിമാനിക്കാമെന്നും പരീക്ഷ കഷ്ടപ്പെട്ട് എഴുതിയാണ് വിദ്യാർഥികൾ നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എ പ്ലസ് വർധനയ്ക്കെതിരെ വന്ന ട്രോളുകളെ വിമർശിച്ച ശിവൻകുട്ടി തമാശ നല്ലതാണെന്നും
എന്നാൽ കുട്ടികളെ വേദനിപ്പിക്കുന്ന തമാശ വേണ്ടെന്നും കൂട്ടിച്ചേർത്തു.
ഓൺലൈൻ പഠനം കാരണം36 ശതമാനം കുട്ടികൾക്ക് കഴുത്തു വേദനയും 27 ശതമാനം പേർക്ക് കണ്ണിന് വേദനയും ഉണ്ടെന്ന് എസ്‍സിആര്‍ടിയുടെ റിപോർട്. അതിനാൽ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും വ്യായാമം ഉറപ്പ് വരുത്തണമെന്നും ശിവൻകുട്ടി പറഞ്ഞു.
Keywords: News, Kasaragod, Education, School, Minister, Kerala, State, Education Minister says Schools in the state will be opened in phases if the Center allows it.
< !- START disable copy paste -->