അഞ്ച് വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി; പിലിക്കോട്, ചെറുവത്തൂർ, മേലാങ്കോട് ഗവ. യുപി സ്‌കൂള്‍ കെട്ടിട സമുച്ചയവും മോഡെല്‍ പ്രീപ്രൈമറി ക്യാംപസും ഉദ്ഘാടനം ചെയ്തു
Dec 27, 2021, 20:45 IST
പിലിക്കോട്: (www.kasargodvartha.com 27.12.2021) വിദ്യാഭ്യാസമേഖലയില്‍ പുത്തന്‍ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ അന്തരീക്ഷം മികച്ച രീതിയിലേക്ക് മാറുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പിലിക്കോട് ഗവ. യു.പി സ്‌കൂളില്‍ 1.75 കോടി മുടക്കി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രൈമറി തലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കും. പ്രൈമറി തലത്തില്‍ ഉയര്‍ന്ന യോഗ്യതയും പരിശീലനവും നേടിയിട്ടുള്ള അധ്യാപകരെ നിയമിക്കും. വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനായി. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെട്ടിട നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച കോണ്‍ട്രാക്ടറെ മുന്‍ എം എല്‍ എ കെ.കുഞ്ഞിരാമന്‍ ആദരിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, പിലിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം മനു എം, പിലിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ വി.വി സുലോചന, പിലിക്കോട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി വിജയന്‍ ,പിലിക്കോട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.വി.ചന്ദ്രമതി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം എം.വി.സുജാത, പിലിക്കോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നവീന്‍ കുമാര്‍ കെ, പ്രദീപ് വി, ഭജിത്ത് കെ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, സംസ്ഥാന പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം മുന്‍ കോര്‍ഡിനേറ്റര്‍ സി.രാമകൃഷ്ണന്‍, ജില്ലാ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ പി ദിലീപ് കുമാര്‍, ചെറുവത്തൂര്‍ എ ഇ ഒ കെ ജി സനല്‍ ഷാ, സമഗ്ര ശിക്ഷ കേരളം ബി.പി.സി ചെറുവത്തൂര്‍ വി.എസ് ബിജുരാജ്. തുടങ്ങിയവര്‍ സംസാരിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബാലകൃഷ്ണന്‍ നാറോത്ത് നന്ദിയും പറഞ്ഞു.
മേലാങ്കോട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂള്‍ കെട്ടിട സമുച്ചയവും മോഡല്‍ പ്രീപ്രൈമറി ക്യാംപസും ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: മേലാങ്കോട് എസി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂള്‍ കെട്ടിട സമുച്ചയവും മോഡല്‍ പ്രീപ്രൈമറി ക്യാമ്പസും മന്ത്രി വി.ശിവന്‍കുട്ടി നാടിനു സമര്‍പ്പിച്ചു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് മാതൃകയാണ് മേലാങ്കോട്ട് പ്രീപ്രൈമറിസ്‌ക്കൂളെന്ന് മന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ വിസ്മയകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സ്‌ക്കൂളിന് സാധിച്ചതായും മന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യതിഥിയായി. സ്‌കൂള്‍ അധ്യാപകന്‍ പി.കുഞ്ഞിക്കണ്ണന്‍ രചിച്ച് ദുര്‍ഗ ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ ഹരി മുരളി സംഗീതം നിര്‍വഹിച്ച സ്വാഗതഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങിയതായിരുന്നു ഗായക സംഘം. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മോഡല്‍ പ്രീപ്രൈമറി പദ്ധതി വിശദീകരണം സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ പി വി.രവീന്ദ്രന്‍ നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ ടെക്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി മായാകുമാരി , കൗണ്‍സിലര്‍മാരായ ടി.വിസുജിത് കുമാര്‍, കെ.ലത എന്‍. അശോക് കുമാര്‍ കുസുമം ഹെഗ്‌ഡെ, എം. ശോഭ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. പുഷ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിവി ഭാസ്‌കരന്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ പി ദിലീപ് കുമാര്‍, നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി രമേശ്, വികസന സമിതി ചെയര്‍മാന്‍ പി. അപ്പുക്കുട്ടന്‍, എ ഇ ഒ കെ.ടി. ഗണേഷ് കുമാര്‍, പി. പ്രവീണ്‍ കുമാര്‍, എം. സുനില്‍കുമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. രാജ്‌മോഹന്‍ , കെ കെ വത്സലന്‍, കെ സി പീറ്റര്‍, പി പി രാജു, ജോണ്‍ ഐമണ്‍, എം.കുഞ്ഞമ്പാടി, രതീഷ് പുതിയ പുരയില്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, മുത്തലീബ് കൂളിയങ്കാല്‍, പിടി നന്ദകുമാര്‍, കെ വി ബാലകൃഷ്ണന്‍, എന്‍ എ ഖാലിദ,് എച്ച് ആര്‍ ശ്രീധരന്‍, പിടി എ പ്രസിഡണ്ട് എച്ച് എന്‍ പ്രകാശന്‍, മദര്‍ പിടി എ പ്രസിഡണ്ട് രശ്മി പുതുക്കൈകെ, വി വനജ, ബി.ബാബു സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത സ്വാഗതവും സ്‌ക്കൂള്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ നന്ദിയും പറഞ്ഞു.
വേറിട്ട പഠന പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയാകുകയാണ് കാഞ്ഞങ്ങാട് നഗരസഭയിലെ എസി കണ്ണന്‍നായര്‍ സ്മാരക ഗവ. യുപി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലഭിച്ച 2.50 കോടി രൂപയുടെ പദ്ധതി ജനകീയ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കി. ഇതിലൂടെ വിദ്യാലയത്തിലെ മുഖച്ഛായ തന്നെ മാറി. സമഗ്ര ശിക്ഷാ കേരളം 2020 -21 വര്‍ഷത്തെ പദ്ധതിയില്‍ മോഡല്‍ പ്രീപ്രൈമറി ക്യാമ്പസ് ആയി തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക വിദ്യാലയമാണ് മേലാങ്കോട്ട് സ്‌കൂള്‍. 15 ലക്ഷം രൂപ കൊണ്ട് വിസ്മയകരമായ മാറ്റങ്ങളാണ് കലാകാരന്മാരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെയും പിന്തുണയോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. 10 ക്ലാസ് മുറികള്‍, വിശാലമായ ഹാള്‍, ആധുനിക രീതിയിലുള്ള വായനശാലയും ലൈബ്രറിയും, ഇരുനില ശുചിത്വ സമുച്ചയം എന്നിവ ചേര്‍ന്നതാണ് കെട്ടിടം.
മേക്കാട്ട് സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
മടിക്കൈ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജി.വി.എച്ച് എസ് എസ് മടിക്കൈ-2 മേക്കാട്ട് സ്‌ക്കൂളിന് പുതിയ കെട്ടിടം അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മടിക്കൈ രണ്ട് വൊക്കേഷ്ണല്‍ ഗവ. സ്‌കൂളിന്റെ നൂറാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷനായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ സോളാര്‍ പാനല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സരിത എസ് എന്‍ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീലത കെ.വി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹ്‌മാന്‍, കാസര്‍കോട് ഡിഡി ഇ പുഷ്പ കെ.വി, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശന്‍, മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രമ പത്മനാഭന്‍ , മടിക്കൈ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പ്രഭാകരന്‍, എം രാജന്‍, കെ.വി കുമാരന്‍, കാഞ്ഞങ്ങാട് ഡി ഡി ഇ ഭാസ്‌കരന്‍ വി.വി, ഹൊസ്ദൂര്‍ഗ് എ ഇ ഒ ഗണേഷ്‌കുമാര്‍ ഒ.ടി , പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ പി. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌ക്കൂള്‍ പ്രഥമാധ്യാപകന്‍ സുരേഷ് കുമാര്‍ നന്ദി പറഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചു; സംസ്ഥാനത്ത് കരിയര്‍ നയം നടപ്പാക്കും- തൊഴില്‍ മന്ത്രി
കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേള തൊഴില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലകളില്‍ തൊഴില്‍ വകുപ്പ് മെഗാ തൊഴില്‍ മേളകള്‍ നടത്തിവരികയാണെന്നും ആറുമാസത്തിലൊരിക്കല്‍ തൊഴില്‍മേളകള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ മേളകള്‍ സംഘടിപ്പിക്കാന്‍ തൊഴില്‍വകുപ്പ് എല്ലാ പിന്തുണയും നല്‍കും. സംസ്ഥാന സര്‍ക്കാരിന് കൃത്യമായ കരിയര്‍ നയമുണ്ട്. സംസ്ഥാനത്തെ കരിയര്‍ ഡെവലപ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും കരിയര്‍ ഗൈഡന്‍സ് ആവശ്യമുള്ള മുഴുവന്‍ വ്യക്തികള്‍ക്കും ഗുണമേന്മയുള്ളതും കാലാനുസൃതമായ സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കരിയര്‍ നയം നടപ്പാക്കുന്നത്.
വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്ക് അവരുടെ പഠനത്തിന് അനുയോജ്യമായ തൊഴില്‍ അവസരം ഒരുക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ പിഎ എസ് സി വഴിയോ സ്വകാര്യ സംരംഭങ്ങളിലൂടെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നും എന്നും മന്ത്രി വ്യക്തമാക്കി. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മെഗാ തൊഴില്‍ മേള ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നല്‍കി സംഘടിപ്പിക്കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമാണെന്നും ഇതിന് നേതൃത്വം നല്‍കിയ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത , പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ അജാനൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഡി പി സി മെമ്പര്‍ വിവി രമേശന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത, വികസന കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ അബ്ദുള്‍ റഹ്‌മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം കെ വിജയന്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ കെ.സീത, പഞ്ചായത്ത് മെമ്പര്‍ എം.കെ.ബാബുരാജ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.വി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് സന്ധ്യാ ദേവി നന്ദിയും പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളിലെ സാങ്കേതികവും അല്ലാതെയുമുള്ള മേഖലകളിലായി ആയിരത്തില്‍പ്പരം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചത്. നൂറുകണക്കിന് തൊഴിലന്വേഷകരാണ് മെഗാ തൊഴില്‍ മേളയില്‍ പങ്കെടുത്തത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്ക് ഉച്ച വരെയും ഉച്ചകഴിഞ്ഞ് സ്‌പോട്ട് അഡ്മിഷനുണ് തൊഴില്‍ മേളയില്‍ നടന്നത്.

Keywords: Kerala, News, Kasaragod, Pilicode, Inauguration, School, Students, Education, Minister, Top-Headlines, Education Minister says comprehensive change in education sector in five years.
< !- START disable copy paste -->