Fact Check | എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്! വ്യാജ പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ പറപറക്കുന്നു; കുട്ടികളുടെ വിവര ശേഖരണത്തിനുള്ള ഓൺലൈൻ തട്ടിപ്പാണെന്ന് വിദ്യാഭ്യാസ മന്ത്രി
Apr 21, 2023, 15:19 IST
തിരുവനന്തപുരം: (www.kasargodvartha.com) എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണെന്ന് വിദ്യാഭ്യാസ മന്ത്രിയും സൈബർ പൊലീസും അറിയിച്ചു. ആരും തന്നെ വിവരങ്ങൾ കൈമാറരുതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഓൺലൈൻ തട്ടിപ്പാണ് ഇതെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി തന്നെ സാമൂഹ്യ മാധ്യമ പേജിൽ വ്യക്തമാക്കി.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അറിയിപ്പിൽ വ്യാജ ലിങ്കും ഒപ്പം നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക് ചെയ്‌താൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേതിന് സമാനമായ പേജ് വരികയും അതിൽ പേരും വയസും മൊബൈൽ ഫോൺ നമ്പറും അതിൽ തന്നെയുള്ള കോഡ് നമ്പറുമാണ് ചോദിക്കുന്നത്. അത് കൊടുത്തുകഴിഞ്ഞാൽ പിന്നീട് വരുന്ന പേജിൽ അഞ്ച് വാട്സ്ആപ് ഗ്രൂപുകളിലോ അല്ലെങ്കിൽ 20 സുഹൃത്തുക്കൾക്കോ ഇക്കാര്യം ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത് ചെയ്താൽ അപേക്ഷ പൂർത്തിയായെന്നാണ് പറയുന്നത്.
ഇക്കാര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 'ഇത് വ്യാജ പ്രചാരണം ആണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. ഇക്കാര്യത്തില്‍ വകുപ്പ് ഡിജിപിയ്ക്ക് പരാതി നല്‍കി', വി ശിവന്‍കുട്ടി അറിയിച്ചു.