മംഗളൂരു ഉള്‍പെടെ സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നല്‍കുന്നു
Jan 11, 2018, 19:42 IST
കാസര്‍കോട്: (www.kasargodvartha.com 11 .01.2018) മംഗളൂരു ഉള്‍പെടെ സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കും. പ്രവേശന പരീക്ഷ മുഖേന പ്രവേശനം നേടുന്ന പട്ടികജാതി/ മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഗവ. ഓഫ് കേരള സ്‌കോളര്‍ഷിപ്പും പ്രവേശന പരീക്ഷ മുഖേനയല്ലാതെ പ്രവേശനം നേടുന്ന 2.5 ലക്ഷം വരുമാന പരിധിയില്‍പ്പെടുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗവ. ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പും അനുവദിക്കും.
നിശ്ചിത മാതൃകയിലുളള അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഈ മാസം 25 നകം ലഭിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകളും കോളേജിന്റെ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് നിര്‍ണ്ണയിച്ച രേഖ, സംസ്ഥാനത്ത് പുറത്ത് പഠിക്കുന്നതിനുളള ആനുകൂല്യം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭയില്‍ നിന്നും ലഭിച്ചിട്ടില്ല എന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256162 നമ്പറുമായി ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, State, Students, District, Fees, Certificate, Secretary, Advantage, Education Benefit for Students studying in out of state.
< !- START disable copy paste -->