കേരളകേന്ദ്ര സര്‍വകലാശാലയില്‍ പുതിയ പഠന മന്ദിരങ്ങളുടെ ശിലാസ്ഥാപന കര്‍മം കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ നിര്‍വഹിച്ചു
Sep 4, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 04/09/2015) കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ പഠന മന്ദിരങ്ങളുടെ ശിലാസ്ഥാപന കര്‍മം പെരിയ തേജസ്വിനി ഹില്‍സ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നിയമമന്ത്രി ഡി.വി സദാനന്ദ ഗൗഡ നിര്‍വഹിച്ചു. സര്‍വകലാശാല മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ട ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
സര്‍വകലാശാല വൈസ്ചാന്‍സിലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേരള കൃഷിവകുപ്പ്മന്ത്രി കെ.പി മോഹനന്‍, പി. കരുണാകരന്‍ എം.പി, ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഡോ. ബൈജു. കെ.സി സ്വാഗതവും പരീക്ഷാ കണ്‍ട്രോളര്‍ വി. ശശിധരന്‍ നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, Inauguration, Central University, Minister, Education, D.V Sadananda Gowda.