city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രതിഭ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. ജനാർധന നായക്, ഡോ. സഹ്റത് മുനാസ, മുഹമ്മദ് മൊയ്തീൻ അയ്യൂർ, അശ്‌റഫ് എടനീർ എന്നിവർക്ക് അംഗീകാരം

കാസർകോട്: (www.kasargodvartha.com 06.08.2021) ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രതിഭ പുരസ്‌കാരങ്ങൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഡോ. ജനാർധന നായക് സി എച്, ഡോ. സഹ്റത് മുനാസ മുഈനുദ്ദീൻ, മുഹമ്മദ് മൊയ്തീൻ അയ്യൂർ, അശ്‌റഫ് എടനീർ എന്നിവരാണ് അവാർഡിന് അർഹരായത്. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കലാ, കായിക മേഖലകളിൽ വിദേശത്തും സ്വദേശത്തുമായി പ്രവർത്തിക്കുന്ന സംഘടനയാണ് ദുബൈ മലബാർ കലാ സാംസ്കാരിക വേദി.

ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രതിഭ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. ജനാർധന നായക്, ഡോ. സഹ്റത് മുനാസ, മുഹമ്മദ് മൊയ്തീൻ അയ്യൂർ, അശ്‌റഫ് എടനീർ എന്നിവർക്ക് അംഗീകാരം

കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് മികച്ച സംഭാവനകൾ ചെയ്‌ത വ്യക്തിയാണ് ഡോ. ജനാർധന നായക് സി എച്. 2019 ലും 2020 ലും മികച്ച ഡോക്ടർക്കുള്ള ഐ എം എ അവാർഡും കോവിഡ് വാരിയർ അവാർഡും നേടിയിട്ടുണ്ട് എഴുത്തുകാരനും, കലാകാരനും കൂടിയായ അദ്ദേഹം. കോവിഡ് തരംഗത്തിന്റെ രണ്ട് ഘട്ടങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ച യുവ ഡോക്ടറാണ് മൊഗ്രാൽ പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്ന സഹ്റത് മുനാസ.

ആതുര സേവന കർമ രംഗത്ത് അനവധി പേർക്ക് ആശ്രയമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഉപ്പള ക്യാൻസർ കെയർ ഫൗൻഡേഷൻ ചെയർമാൻ കൂടിയായ മുഹമ്മദ് മൊയ്തീൻ അയ്യൂർ. സാമൂഹ്യ പ്രവർത്തനത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി നിറഞ്ഞുനിൽക്കുന്ന യുവ രാഷ്ട്രീയ പ്രവർത്തകനായ അശ്‌റഫ് എടനീർ കാസർകോട് സി എച് സെൻ്റർ കോ ഓഡിനേറ്റർ കൂടിയാണ്.

കോവിഡ് പ്രോടോകോൾ പാലിച്ച് ആഗസ്റ്റ് രണ്ടാം വാരം കാസർകോട് വെച്ച് നടക്കുന്ന പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും. നവമാധ്യമങ്ങളിൽ വൈറലായ ശ്രുതി രമേശിനെയും കുടുബത്തെയും ചടങ്ങിൽ അനുമോദിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനറും കാസർകോട് ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനുമായ അശ്‌റഫ് കർള, ഭാരവാഹികളായ എം എ ഖാലിദ്, നൗശാദ് കന്യപ്പാടി, ബശീർ പള്ളിക്കര, പ്രോഗ്രാം കോഡിനേറ്റർമാരായ എ കെ ആരിഫ്, നാസർ മൊഗ്രാൽ, കെ വി യൂസഫ്, ബി എ റഹ്‌മാൻ ആരിക്കാടി, പി എസ് മൊയ്തീൻ സംസാരിച്ചു.






Keywords: Kasaragod, News, Dubai, Press meet, Education, COVID-19, Award, Doctor, Mogral puthur, Programme, Top-Headlines, Dubai Malabar Kala Samskarika Vedi Announces Talent Awards.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia