ഡോ. ടി പി സേതുമാധവന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസെടുക്കും
Apr 8, 2016, 09:17 IST
കാസര്‍കോട്: (www.kasargodvartha.com 08.04.2016) ജില്ലാ വിദ്യാഭ്യാസ വികസന വേദി 16 ന് സംഘടിപ്പിക്കുന്ന എജു ഫെസ്റ്റില്‍ ഡോ. ടി പി സേതുമാധവന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസെടുക്കും. രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. കോളജിലാണ് പരിപാടി. എസ് എസ് എല്‍ സി, പ്ലസ്ടു, കോളജ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസില്‍ പങ്കെടുക്കാം. രാവിലെ ഒമ്പതരയോടെ കോളേജില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം.
എജുഫെസ്റ്റില്‍ ജില്ലയിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കും. കേന്ദ്ര സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, ദന്തല്‍ കോളജ്, എന്‍ജിനീയറിങ്ങ് കോളജുകള്‍, വിവിധ തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍, എംബിഎ കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവേശനവും മറ്റ് വിവരങ്ങളും നേരിട്ടറിയാനുള്ള സൗകര്യം ലഭ്യമാകും.
Keywords : Class, Education, Inauguration, Students, Edu Fest.