city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോ. പി എ ഇബ്രാഹിം ഹാജി അന്തരിച്ചു; വിടവാങ്ങിയത് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖകളിലെ ബഹുമുഖ പ്രതിഭ

കോഴിക്കോട്: (www.kasargodvartha.com 21.12.2021) മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖകളിൽ നിറഞ്ഞുനിന്ന ഡോ. പി എ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. ന്യൂറോ സ്‌ട്രോകിനെ തുടർന്ന് ഈമാസം 11 ന് ദുബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച് രാത്രി കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. 
                       
ഡോ. പി എ ഇബ്രാഹിം ഹാജി അന്തരിച്ചു; വിടവാങ്ങിയത് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖകളിലെ ബഹുമുഖ പ്രതിഭ


മൃതദേഹം കോഴിക്കോട് കുറ്റിക്കാട്ടൂരിലുള്ള വീട്ടിൽ നിന്ന് വൈകുന്നേരം നാല് മണിയോടെ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിക്കടുത്തുള്ള പേസ് ടവറിൽ പൊതു ദർശനത്തിന് വെക്കും. ആറ് മണിയോടെ മഞ്ചേരിയിലെ നജ്മുൽ ഹുദാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

കർണാടകയിലെ പ്രശസ്തമായ പി എ കോളജ് സ്ഥാപകനാണ്. മലബാര്‍ ചാരിറ്റബിള്‍ ട്രസ്​റ്റിന്റെയും മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമൻഡിന്റെയും കോ. ചെയര്‍മാന്‍ കൂടിയാണ്. ശാർജയിലും ദുബൈയിലുമായി അദ്ദേഹത്തിന്റെ പീസ് ഗ്രൂപിന്റെ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.

1943 സെപ്​റ്റംബർ ആറിന്​ പള്ളിക്കരയിൽ അബ്ദുല്ല ഇബ്രാഹിം ഹാജി - ആഇശ ദമ്പതികളുടെ മകനായാണ് ഇബ്രാഹിം ജനിച്ചത്. യുഎഇ രൂപം കൊള്ളുന്നതിന് മുമ്പ് 1966 ലാണ് അദ്ദേഹം ദുബൈയിലെത്തുന്നത്. സ്പെയര്‍പാര്‍ട്സ് സെയില്‍സ്മാനായിട്ടായിരുന്നു പ്രവാസത്തിന്റെ തുടക്കം. ബന്ധുവിന്റെ തുണിക്കട ഏറ്റെടുത്തുകൊണ്ട് 1976ല്‍ ജോലി ഒഴിവാക്കി പൂര്‍ണമായും ബിസിനസില്‍ ഇറങ്ങി. പ്രതീക്ഷിക്കാത്ത കുതിച്ചുകയറ്റമായിരുന്നു പിന്നീട്. വളരെ പെട്ടന്ന് ദുബൈയിലെ ഏറ്റവും വലിയ തുണിക്കച്ചവടക്കാരുടെയും ഇറക്കുമതിക്കാരുടെയും കൂട്ടത്തില്‍ അദ്ദേഹത്തിന്റെ സെഞ്ച്വറി ട്രേഡിങ് കമ്പനിയും എത്തി. തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലും സ്ഥാപനങ്ങൾ തുറന്നു.

പിന്നീട് വിദ്യാഭ്യസ രംഗത്തും മറ്റും ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കാഴ്ച വെച്ചു. 1999ൽ പേസ്​ ഗ്രൂപിലൂടെയാണ്​ വിദ്യാഭ്യാസ മേഖലയിലേക്ക്​ ചുവടുവെച്ചത്​. ആയിരക്കണക്കിന്​ അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ്​ ഗ്രൂപ്​ വളർന്നു. 25 രാജ്യങ്ങളിലെ 20000 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യുഎഇ, കുവൈറ്റ്​ എന്നിവിടങ്ങളിലാണ്​ പേസ്​ ഗ്രൂപിന്​ സ്​ഥാപനങ്ങളുള്ളത്​. മംഗ്ളൂറിൽ മാത്രം അഞ്ച് സ്ഥാപനങ്ങളുണ്ട്.

പ്രവാസി രത്ന, സി എച് അവാർഡ്, ഗർഷോം ഇന്റർനാഷനൽ അവാർഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 25,000 ഓളം ജീവനക്കാർ ജോലി ചെയ്തുവരുന്നുണ്ട്. 


Keywords: News, Kerala, Obituary, Top-Headlines, Kozhikode, Died, Education, Religion, UAE, Hospital, Dubai, Karnataka, Dr. P A Ibrahim Haji, Dr. P A Ibrahim Haji passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia