city-gold-ad-for-blogger
Aster MIMS 10/10/2023

മലയാളിക്ക് ഇപ്പോള്‍ എഴുത്തില്ല: ജാന്‍സി ജയിംസ്

മലയാളിക്ക് ഇപ്പോള്‍ എഴുത്തില്ല: ജാന്‍സി ജയിംസ് കാസര്‍കോട്: മലയാളിക്ക് ഇപ്പോള്‍ എഴുത്തില്ല, കത്തെഴുത്തുമില്ല. കമ്പ്യൂട്ടര്‍ ഭാഷയും എസ്.എം.എസ് ഭാഷയും മാത്രമാണ് ഉപയോഗിച്ചുവരുന്നത്, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ജാന്‍സി ജയിംസ് അഭിപ്രായപ്പെട്ടു.

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭാഷയ്ക്ക് മികച്ച സംഭാവന നല്‍കിയവരെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമായതോടെ മലയാളം അക്ഷരങ്ങള്‍ കൈകൊണ്ട് എഴുതാതായി. ഭാഷ നഷ്ടപ്പെട്ടാല്‍ അത് ആത്മീയതയുടെ നാശമാണ്. മാതൃഭാഷയുടെ സൗന്ദര്യം മറ്റേത് ഭാഷയിലും നമുക്ക് ലഭിക്കുകയില്ല.

മലയാളം പഠിച്ചതുകൊണ്ട് മാത്രം ഒരാള്‍ മലയാളിയാവുകയില്ല. മലയാളിക്ക് ചില ആന്തരിക സത്ഗുണങ്ങള്‍ ഉണ്ടാവണം. മര്യാദയുള്ളവന്‍ മാത്രമേ മലയാളിയാവു. അവനില്‍ ദൈവിക ഗുണങ്ങള്‍ ഉണ്ടാവണം. സ്‌നേഹം, ക്ഷമ, മര്യാദ, സഹകരണം, വിനയം, നന്മയടങ്ങിയ പെരുമാറ്റം, വാക്കിലും പ്രവൃത്തിയിലും നല്ല സംസ്‌കാരം ഉണ്ടായിരിക്കണം.

മലയാളം സംസാരിക്കുമ്പോള്‍ ആശയവിനിമയത്തില്‍ ശുദ്ധിയുണ്ടാവണം. വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടാവണം. സംസാരം സത്യമാവുമ്പോള്‍ ഭാഷാ ശുദ്ധിയുണ്ടാവും. ചാനല്‍ഭാഷ മലയാളത്തെ മലീമസമാക്കി. ചാനല്‍ഭാഷ നിരന്തരം കേട്ടവര്‍ ശുദ്ധമലയാളം തിരിച്ചറിയാതെയായി. മലയാളികള്‍ക്കിടയില്‍ ബാഹ്യവല്‍ക്കരണം വര്‍ദ്ധിച്ചു. ഉത്സവങ്ങളും, നല്ലദിവസങ്ങളും ആഘോഷവല്‍ക്കരിക്കപ്പെട്ടു. ഇതോടെ ഉത്സവങ്ങളുടെ ചൈതന്യം നഷ്ടപ്പെട്ടു. മലായാളി ഭൗതീക ഭ്രാന്തിലും പണത്തിന്റെ കെണിയിലും അകപ്പെട്ടു. ഇതോടെ കുറ്റകൃത്യങ്ങളില്‍ മലയാളികളുടെ പങ്ക് വര്‍ദ്ധിച്ചു.

ഇംഗ്ലീഷ് ഭാഷ പഠിച്ചാല്‍ മാത്രമേ ജിവിതത്തില്‍ നേട്ടമുണ്ടാക്കാന്‍ പറ്റുമെന്ന ഭ്രമം മാറണം. മലായാള ഭാഷയെ തിരിച്ചുപിടിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. പരിപാടി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയ്ക്ക് മികച്ച സംഭാവന നല്‍കിയ എഴുത്തുകാരന്‍ ശ്രീബാഗിലു എ.എസ്.മുഹമ്മദ് കുഞ്ഞി, കന്നട ഭാഷയ്ക്ക് മികച്ച സംഭാവന നല്‍കിയ നാടകരചയിതാവ് എന്‍.എ.ഉദയശങ്കര്‍ എന്നിവരെ ഷാള്‍ അണിയിച്ച് ആദരിച്ചു.

നാരായണന്‍ പേര്യ മുഹമ്മദ്കുഞ്ഞിയെയും രാധാകൃഷ്ണ ഉളിയത്തടുക്ക ഉദയശങ്കറിനെയും സദസ്സിന് പരിചയപ്പെടുത്തി. പ്രൊഫസര്‍ എ.ശ്രീനാഥ്, നായന്മാര്‍മൂല ടിഐ ടിടിസി പ്രിന്‍സിപ്പാള്‍ ഇ.വി.കുഞ്ഞിരാമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.സേതുലക്ഷ്മി കവിതാലാപനം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി.സേതുരാജ് നന്ദിയും പറഞ്ഞു.

Keywords: Jancy james, Vice Chancellor, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL