ഡോ. എ പി ജെ അബ്ദുല്‍കലാം എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് 10 വിദ്യാര്‍ത്ഥികളെ ദത്തെടുക്കും
Jul 27, 2016, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 27/07/2016) മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍മാനുമായ ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധന കുടുംബത്തിലെ പ്ലസ്ടു പാസായ 10 വിദ്യാര്‍ത്ഥികളെ തുടര്‍ പഠനത്തിന് വേണ്ടി എ പി ജെ അബ്ദുല്‍ കലാം എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി ട്രസ്റ്റ് ചെയര്‍മാന്‍ നാഷണല്‍ അബ്ദുല്ലയും ട്രസ്റ്റി അംഗം ബദറുദ്ദീന്‍ കറന്തക്കാടും അറിയിച്ചു.
കാസര്‍കോട് ഗവ. റസ്റ്റ് ഹൗസില്‍ നടന്ന കലാം അനുസ്മരണ പരിപാടിയില്‍ നാഷണല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹാരിസ് കടവത്ത്, കെ പി മഹ് മൂദ് ചെങ്കള, പാദാര്‍ മുസ്തഫ എന്നിവരും മറ്റു സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും സംബന്ധിച്ചു. ട്രസ്റ്റി അംഗം ബദറുദ്ദീന്‍ കറന്തക്കാട് സ്വാഗതം പറഞ്ഞു.
സഹായത്തിന് അര്‍ഹതപ്പെട്ടവര്‍ക്ക് 9447005580, 9249786000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Remembrance, Inauguration, Education, Students, Dr APJ Abdul Kalam.