city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ജ്വലനം' എ പി ജെ അബ്ദുല്‍ കലാമിന് ശ്രദ്ധാഞ്ജലി നടത്തി

മുന്നാട്: (www.kasargodvartha.com 28.07.2017) പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എ പി ജെ അബ്ദുല്‍ കലാമിന്റെ രണ്ടാം ചരമദിനത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ശ്രദ്ധാഞ്ജലി നടത്തി. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ കലാമിന്റെ കളിമണ്‍ പ്രതിമയും പി എസ് എല്‍ വി യുടെ മോഡലും നിര്‍മിച്ചു.

'ജ്വലനം' എ പി ജെ അബ്ദുല്‍ കലാമിന് ശ്രദ്ധാഞ്ജലി നടത്തി

അറുപതോളം മഹദ് വചനങ്ങളടങ്ങിയ ഫോട്ടോ പോസ്റ്റര്‍ നിര്‍മിച്ച് ക്ലാസുകളിലേക്ക് വിതരണം ചെയ്തു. അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകം 'ഫോര്‍ജ് യുവര്‍ ഫ്യൂച്ചറി' നെ ആസ്പദമാക്കി മൂന്നു മണിക്കൂര്‍ പരിശീലന പരിപാടിയില്‍ ജെ സി ഐ ദേശീയ പരിശീലകന്‍ ശ്രീനി പള്ളിയത്ത് ക്ലാസെടുത്തു. തുടര്‍ന്ന് കലാമിന്റെ ഷില്ലോംഗ് ഐ ഐ ടി പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശനവും നടത്തി.

ജ്വലനം (ഇഗ്‌നീഷന്‍) എന്ന് നാമകരണം ചെയ്ത പരിപാടിയുടെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും യുവകവി വിനോദ്കുമാര്‍ പെരുമ്പള നിര്‍വഹിച്ചു. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവന്‍ ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.

'ജ്വലനം' എ പി ജെ അബ്ദുല്‍ കലാമിന് ശ്രദ്ധാഞ്ജലി നടത്തി

കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി കെ ലൂക്കോസ്, സൊസൈറ്റി സെക്രട്ടറി ഇ കെ രാജേഷ്, ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ കെ ആര്‍ അജിത് കുമാര്‍, എ വിജയന്‍, എം ലതിക, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എം സുരേന്ദ്രന്‍ ബേത്തൂര്‍പാറ, വി ജ്യോതി, ടി ശ്രീലത, ഇ രഞ്ജിത് കുമാര്‍, സി സുരേഷ് പയ്യങ്ങാനം, എ അര്‍ഷ, യൂണിയന്‍ ചെയര്‍മാന്‍ എ സജിത്, സിജിന ജോസഫ്, എ ശ്രീജിത്, സിമി ജോണ്‍, പ്രവീണ്‍ പി എസ്, പി ശുഭ, ഹസൈനാര്‍ അന്‍സിഫ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Munnad, College, Remembrance, Programme, Inauguration, Education, Munnad People's College.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia