ബാങ്ക് ശാഖകള്‍ വിദ്യാഭ്യാസ വായ്പ നിരസിക്കരുത്
Jan 7, 2012, 07:30 IST
കാസര്‍കോട്: വിദ്യാഭ്യാസ വായ്പക്കായി നല്‍കുന്ന അപേക്ഷകള്‍ ബാങ്ക് ശാഖകള്‍ സ്വമേധായ നിരസിക്കരുതെന്ന് ജില്ലാ ബാങ്കിംഗ് അവേലോകന യോഗം ബാങ്കുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബാങ്കിംഗ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ എ.ഡി.എം. എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതിനുള്ള അധാകാരരം ബന്ധപ്പെട്ട ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ്. ശാഖകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം.സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ ശുഷ്‌കാന്തി കാണിക്കണമെന്ന് യോഗം നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ആറ് മാസത്തില്‍ ജില്ലയില്‍ ബാങ്കുകള്‍ 1609.67 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. 120% നേട്ടം കൈവരിച്ചു. എന്നാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടുന്ന മുന്‍ഗണനാ മേഖലയില്‍ 503.83 കോടി രൂപ (65%) മാത്രമാണ് വായ്പയായി വിതരണം ചെയ്തത്. മറ്റ് മേഖലയില്‍ 1105.84 കോടി രൂപ (197%) വിതരണം ചെയ്തു.
യോഗത്തില്‍ സിന്‍ഡിക്കേറ്റ് ചീഫ്മാനേജര്‍ യി.പി.നാരായണന്‍, ആര്‍.ബി.ഐ. ഏ.ജി.എം കെ.ഡി.ജോസഫ്, ലീഡ് ജില്ലാ ബാങ്ക് മാനേജര്‍ അജിത്കുമാര്‍ മേനോന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ബാങ്ക് മാനേജര്‍മാര്‍ പങ്കെടുത്തു.
Keywords: Education, Bank Loans, Kasaragod