വിനോദ് കുമാര്‍ പെരുമ്പളയ്ക്ക് വിദ്യാഭ്യാസ മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ്
Jan 23, 2020, 11:39 IST
കാസര്‍കോട്: (www.kasargodvartha.com 23.01.2020) കാസര്‍കോട് മായിപ്പാടി ഡയറ്റ് ലക്ചററും എഴുത്തുകാരനുമായ വിനോദ് കുമാര്‍ പെരുമ്പളയ്ക്ക് മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാഭ്യാസ മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. മംഗളൂരു സെന്റ് ആന്‍സ് കോളജ് ഓഫ് എഡ്യൂക്കേഷനിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഫ്‌ളോസി ഡിസൂസയുടെ കീഴിലാണ് വേറിട്ട ചിന്തകളില്‍ പാക്കേജ് വികസിപ്പിച്ചു കൊണ്ട് പി എച്ച് ഡി ഗവേഷണം പൂര്‍ത്തിയാക്കിയത്. നിരവധി ദേശീയ വിദ്യാഭ്യാസ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
കാസര്‍കോട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം, കാസര്‍കോട് സാഹിത്യവേദി ജോ. സെക്രട്ടറി, ജില്ലാലൈബ്രറി ഭരണസമിതി അംഗം, കെ എസ് ടി എ കാസര്‍കോട് ഉപജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 12 വര്‍ഷക്കാലം പെരുമ്പള എ കെ ജി ഗ്രന്ഥാലയം സെക്രട്ടറിയായിരുന്നു.
നേരത്തെ കോളിയടുക്കം ഗവ. യു പി സ്‌കൂളില്‍ 15 വര്‍ഷമായി പ്രൈമറിയിലും കാറഡുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാച്ചുറല്‍ സയന്‍സ് അധ്യാപകനുമായിരുന്നു. മുറിഞ്ഞ നാവ്, പലര്‍ നടക്കാത്ത പെരുവഴികള്‍ എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ രമ്യ കെ യുവകവിയത്രിയും മുന്നാട് പീപ്പിള്‍സ് കോളേജ് മലയാളം അധ്യാപികയുമാണ്. അനവദ്യ, അദ്വയ് എന്നിവര്‍ മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Education, educational psychology, Vinod Kumar Perumbala, Doctorate, Doctorate for Vinod Kumar Perumbala in educational psychology
< !- START disable copy paste -->