കാശ്മീരിലെയും മാവോയിസ്റ്റ് കേന്ദ്രമായ ഛത്തീസ്ഗഡിലെയും ഭരണകൂട ഭീകരതയെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും കുറിച്ചുള്ള ഗവേഷണത്തിന് കാസര്‍കോട് സ്വദേശിക്ക് ഡോക്ടറേറ്റ്
Nov 12, 2019, 21:06 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2019) കാശ്മീരിലെയും മാവോയിസ്റ്റ് കേന്ദ്രമായ ഛത്തീസ്ഗഡിലെയും ഭരണകൂട ഭീകരതയെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും കുറിച്ചുള്ള ഗവേഷണത്തിന് കാസര്‍കോട് സ്വദേശിക്ക് ഡോക്ടറേറ്റ് ലഭിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെ എന്‍ യു) നിന്നും ഗവേഷണം നടത്തിയ ഉദുമ കുണ്ടുകുളംപാറയിലെ യൂസുഫ് ഉദുമ- ആബിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിറാജുദ്ദീന്‍ ആണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സംബന്ധിച്ച ജെ എന്‍ യുവില്‍ നടന്ന ചടങ്ങില്‍ നീതി ആയോഗ് മെമ്പറും ജെ എന്‍ യു ചാന്‍സിലറുമായ വിജയ് കുമാര്‍ സരസ്വതില്‍ നിന്നും ഡോക്ടറേറ്റ് ഏറ്റുവാങ്ങിയത്.
കാശ്മീരിലെ ഗ്രാമീണ മേഖലയിലും ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് മേഖലയിലും അഞ്ച് വര്‍ഷത്തോളം അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ ചെന്ന് പഠനം നടത്തിയാണ് മുഹമ്മദ് സിറാജുദ്ദീന്‍ തന്റെ ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. ഭരണകൂട ഭീകരത ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളാണ് കാശ്മീരും ഛത്തീസ്ഗഡുമെന്ന് സിറാജുദ്ദീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മിക്കപ്പോഴും ഇവിടങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ഭരണഘടന ഉറപ്പുവരുത്തുന്ന മൗലികാവകാശങ്ങള്‍ ചവിട്ടുമെതിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സിറാജുദ്ദീന്റെ വിദ്യാഭ്യാസം. പ്ലസ് വണ്‍, പ്ലസ് ടു കാസര്‍കോട് മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. ഇവിടെ നിന്നും ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കിരോരിമല്‍ കോളജിലായിരുന്നു ബിരുദാനന്തര വിദ്യാഭ്യാസം. ഇതിനുശേഷം ജെ എന്‍ യുവിലാണ് പി എച്ച് ഡി ചെയ്തത്. ബംഗളൂരുവിലെ ഇക്വേഷനില്‍ സീനിയര്‍ പ്രോഗ്രാം അസോസിയേറ്റ് ആണ് സിറാജുദ്ദീന്‍. ഇപ്പോള്‍ ഭരണകൂടത്തിന്റെ ടൂറിസം നയങ്ങളെകുറിച്ചും ജനാധിപത്യ വികേന്ദ്രീകരണത്തെ കുറിച്ചും ബംഗളൂരുവില്‍ ഗവേഷണം നടത്തിവരികയാണ് സിറാജുദ്ദീന്‍.
ബംഗളൂരുവില്‍ വ്യാപാരിയാണ് പിതാവ് യൂസുഫ് ഉദുമ. നാല് മക്കളില്‍ മൂത്തവനാണ് സിറാജുദ്ദീന്‍. രണ്ടാമത്തെ മകന്‍ ശിഹാബുദ്ദീന്‍ എം ബി എ പൂര്‍ത്തിയാക്കി ഇപ്പോള്‍ ദുബൈയില്‍ ജോലി ചെയ്തുവരികയാണ്. സഹോദരി ഷമീമ കമ്പ്യൂട്ടര്‍ സയന്‍സ് പഠനം കഴിഞ്ഞ് ബംഗളൂരുവില്‍ ജോലി ചെയ്തുവരികയാണ്. ഇളയ സഹോദരന്‍ സുഹൈല്‍ മംഗളൂരു പി എ കോളജില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയാണ്. ഗവേഷണത്തിന്റെ ഭാഗമായി ഫലസ്തീന്‍, ജർമ്മനി ഉള്‍പെടെയുള്ള സ്ഥലങ്ങളും സിറാജുദ്ദീന്‍ സന്ദര്‍ശിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Doctorate for Kasaragod Native from JNU
< !- START disable copy paste -->