city-gold-ad-for-blogger

കാസര്‍കോട് ജില്ലാ സ്‌കൂള്‍ യോഗ ചാമ്പ്യന്‍ഷിപ്പ് 10ന് സദ്ഗുരു പബ്ലിക് സ്‌കൂളില്‍

കാസര്‍കോട്: (www.kasargodvartha.com 07/01/2015) കാസര്‍കോട് ജില്ലാ സ്‌കൂള്‍ യോഗ ചാമ്പ്യന്‍ഷിപ്പ് 10ന് സദ്ഗുരു പബ്ലിക് സ്‌കൂളില്‍ നടക്കും. രാവിലെ 9.30 ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്യും. മൂന്ന് മുതല്‍ മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ സബ് ജൂനിയര്‍, ആറ് മുതല്‍ എട്ട് വരെ ജൂനിയര്‍, ഒമ്പത് മുതല്‍ 12 വരെ സീനിയര്‍ വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഓരോ വിഭാഗങ്ങളിലായും ഒരു സ്‌കൂളില്‍നിന്നു പരമാവധി 10 കുട്ടികള്‍ക്ക് മത്സരിക്കാം. ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം മത്സരമുണ്ടായിരിക്കും. റിത്ത്മിക് യോഗ എല്ലാ കാറ്റഗറിക്കാര്‍ക്കും കൂടിയുള്ള പൊതുവായ ഇനമാണ്. റിത്ത്മിക് യോഗയ്ക്ക് അഞ്ച് മുതല്‍ എട്ട് വരെ കുട്ടികള്‍ക്ക് പങ്കെടുക്കാം. സമയം മൂന്ന് മുതല്‍ അഞ്ച് മിനിട്ടാണ്.

കാസര്‍കോട് ജില്ലാ സ്‌കൂള്‍ യോഗ ചാമ്പ്യന്‍ഷിപ്പ് 10ന് സദ്ഗുരു പബ്ലിക് സ്‌കൂളില്‍
ഓരോ മത്സരാര്‍ത്ഥിയും സമിതി തയ്യാറാക്കിയ ലിസ്റ്റില്‍ കൊടുത്ത 10 ഇനങ്ങളില്‍ മൂന്ന് എണ്ണം വിധികര്‍ത്താക്കള്‍ ആവശ്യപ്പെടുന്ന പ്രകാരവും രണ്ടിനം സ്വന്തം താല്‍പര്യമനുസരിച്ചും അവതരിപ്പിക്കാം. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫികളും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും നല്‍കും. നാല്, അഞ്ച്, ആറ് സ്ഥാനക്കാര്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റും മറ്റുള്ളവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

പങ്കെടുക്കുന്നവര്‍ 100 രൂപ റജിസ്‌ട്രേഷന്‍ ഫീസായി അടക്കണം. മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ടീം മാനേജര്‍ മാര്‍ക്കും ഭക്ഷണം സ്‌കൂളില്‍നിന്ന് സൗജന്യമായി നല്‍കും. 10 ന് 8.30 ന് റജിസ്‌ട്രേഷന്‍ ആരംഭിക്കും. എല്ലാ മത്സരാര്‍ത്ഥികളും യോഗ ഡ്രസിലായിരിക്കണം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന  വിദ്യാലയത്തിന് സദ്ഗുരു പി.ടി.എ വക റോളിങ്ങ് ട്രോഫി നല്‍കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Championship, Education, School, Yoga Championship. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia