സംഗീതത്തോടൊപ്പം വര്‍ണങ്ങളും പെയ്തിറങ്ങി ചിത്ര സംഗീത സമന്വയം
Dec 31, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 31/12/2015) 56 -ാ മത് കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തിന് സ്വാഗതമേകി ചിത്ര സംഗീത സമന്വയം പെയ്തിറങ്ങി. റവന്യൂ ജില്ലാ കലോത്സവ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചിത്ര സംഗീത സമന്വയം അണിയിച്ചൊരുക്കിയത്. കലോത്സവ വേദിയായ കാസര്‍കോട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന കവാടത്തിലാണ് ജില്ലയിലെ ചിത്ര സംഗീത അധ്യാപകര്‍ ചിത്ര സംഗീത സമന്വയം തീര്‍ത്തത്.
ഇരുപതോളം കാന്‍വാസുകളില്‍ ചിത്രകലാ അധ്യാപകര്‍ വര്‍ണങ്ങള്‍ തീര്‍ത്തപ്പോള്‍ സംഗീത അധ്യാപകര്‍ സംഗീതം ആലപിച്ചു. സംഗീതാധ്യാപകന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തില്‍ പി. സേതുലക്ഷ്മി, ശ്രീനിവാസന്‍, കെ.എസ് നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംഗീതം ആലപിച്ചപ്പോള്‍ ചിത്രകലാ അധ്യാപകന്‍ രവി പിലീക്കോടിന്റെ നേതൃത്വത്തില്‍ സി.എന്‍ സുരേഷ്, ശ്യാമ ശശി, പ്രദീപ് കുമാര്‍, കെ.ഡി വര്‍ഗീസ്, ജയചന്ദ്രന്‍ അമ്മങ്കോട്, ദിവാകരന്‍, ഷാജി, സത്യനാരായണ മാസ്റ്റര്‍, സതീഷ് കുമാര്‍, കെ.എം ഹസന്‍ തുടങ്ങിയവര്‍ ചിത്രങ്ങള്‍ വരച്ചു.
ഡി.ഇ.ഒ ഇ. വേണുഗോപാല്‍, പി.ടി.എ പ്രസിഡണ്ട് എ.എസ് മുഹമ്മദ് കുഞ്ഞി, ഹെഡ് മിസ്ട്രസ് അനിതഭായി, പി. നാരായണന്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, കണ്ണൂര്‍ അബ്ദുല്ല, ഉബൈദുല്ല കടവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : Kasaragod, Kerala, Programme, Kalolsavam, District, Education, Students.