ജില്ലാ സ്കൂള്‍ കലോത്സവത്തിന് ജനുവരി ഒന്നിന് കയ്യൂരില്‍ തുടക്കം
Oct 13, 2012, 20:51 IST
കാസര്‍കോട്: ജില്ലാ സ്കൂള്‍ കലോത്സവം ജനുവരി ഒന്നുമുതല്‍ അഞ്ചുവരെ കയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചുനടക്കും. ജില്ലാ പഞ്ചായത്ത്, അധ്യാപക സംഘടനാ പ്രതിനിധികളുടെയും , വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയ്ക്കാണ് കലോത്സവത്തിന്റെ നേതൃത്വം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പി.പി. ശ്യാമളാദേവി, ഡി.ഡി.ഇ. അഗ്ഗിത്തായ, അധ്യാപക സംഘടനാനേതാക്കള്‍ ,ഡി.ഇ.ഒ.മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Keywords : School, Dala Youth festival, Kayyur, Kasaragod, District-Panchayath, Teachers, Kanhangad, Education, P.P Shyamala Devi, Kerala