News | 'മാധ്യമ മൊഴികൾ'; നീലേശ്വരത്ത് 83-ാമത് ക്വിസ് മത്സരം സംഘടിപ്പിച്ചു
'മാധ്യമ മൊഴികൾ 2024 ഏപ്രിൽ ടു ജൂലൈ' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്വിസ് മത്സരം
കാസർകോട്: (KasargodVartha) ജില്ലാ ക്വിസ് അസോസിയേഷൻ, റോട്ടറി നീലേശ്വരം, ടാലൻറ് അക്കാദമി നീലേശ്വരം എന്നീ സംഘടനകൾ ചേർന്ന് എൺപത്തിമൂന്നാമത് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.
മത്സരം നീലേശ്വരം ടാലൻറ് അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 'മാധ്യമ മൊഴികൾ 2024 ഏപ്രിൽ ടു ജൂലൈ' എന്ന വിഷയത്തെ ആസ്പദമാക്കി എൽ പി, യു പി, ഹൈസ്കൂൾ, പൊതു വിഭാഗങ്ങളിലായി മത്സരം നടന്നു. മത്സരം ജയൻ പി പി കിനാത്തിൽ നിയന്ത്രിച്ചു.
ക്വിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി തമ്പാൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് നീലേശ്വരം റോട്ടറി പ്രസിഡണ്ട് കെ. രമേശനാണ്. ടാലൻറ് അക്കാദമി മാനേജിങ് ഡയറക്ടർ സന്തോഷ് ടി ജെ, ജില്ലാ ക്വിസ് അസോസിയേഷൻ പ്രസിഡണ്ട് ടി വി വിജയൻ മാസ്റ്റർ, കോഡിനേറ്റർ കെ വി ജിത്ത് തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു. അരവിന്ദൻ കാവുങ്കാൽ, സുജന ടീച്ചർ, പത്മിനി ടീച്ചർ, ടി.വി.രാജു തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.
വിജയികൾ:
എൽ.പി വിഭാഗം: ഇഷാൻ കെ ചെറിയാക്കര (ഒന്നാം സ്ഥാനം), അനലക്ഷ്മി നീലേശ്വരം (രണ്ടാം സ്ഥാനം), അംശ്രീഷ് മൂന്നാം മൈൽ (മൂന്നാം സ്ഥാനം).
യു പി വിഭാഗം: അശ്വിൻ രാജ് നീലേശ്വരം (ഒന്നാം സ്ഥാനം), കാർത്തിക് മനു നീലേശ്വരം (രണ്ടാം സ്ഥാനം), ശ്രീനന്ദ് എസ് നായർ പുങ്ങംചാൽ (മൂന്നാം സ്ഥാനം).
ഹൈസ്കൂൾ വിഭാഗം: തീർത്ഥ പ്രകാശ് പിലിക്കോട് (ഒന്നാം സ്ഥാനം), ഗായത്രി പിലിക്കോട് (രണ്ടാം സ്ഥാനം), വൈഷ്ണവി ഏരോൽ (മൂന്നാം സ്ഥാനം).
പൊതു വിഭാഗം: പവിത്രൻ കുറ്റിക്കോൽ (ഒന്നാം സ്ഥാനം), അശ്വിനി ഐ ങ്ങോത്ത് (രണ്ടാം സ്ഥാനം), ധന്യ പ്രേംജിത്ത് കൂത്തുപറമ്പ് (മൂന്നാം സ്ഥാനം).