Development | കോളിയടുക്കത്ത് ഫുട്‌ബോള്‍ ടര്‍ഫ് കോര്‍ട്ട്; 10 അംഗന്‍വാടികള്‍ സ്മാര്‍ട്ട് ആക്കും; ഉദുമ മണ്ഡലത്തില്‍ 8.95 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി
![Development Projects Worth Crores Approved for Uduma](https://www.kasargodvartha.com/static/c1e/client/114096/uploaded/1d377be3378b42d5ce283594917f81b2.jpg?width=823&height=463&resizemode=4)
● ബാര തോടിന് തടയണ നിര്‍മ്മാണത്തിനുള്ള പഠനത്തിന് 5.27 ലക്ഷം രൂപ.
● പത്ത് അംഗന്‍വാടികളെ സ്മാര്‍ട്ടാക്കുന്നതിനായി 3.06 കോടി രൂപ.
● പാണൂര്‍ ജിഎല്‍പി സ്‌കൂളിന് 78.46 ലക്ഷം രൂപ.
● പരപ്പ ജിഎല്‍.പി സ്‌കൂളിന് 81.31 ലക്ഷം രൂപ.
ഉദുമ: (KasargodVartha) കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായി ഉദുമ മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് 8.95 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന് അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കോളിയടുക്കം ഫുട്‌ബോള്‍ ടര്‍ഫ് കോര്‍ട്ട് നിര്‍മ്മാണത്തിന് 4.24 കോടി രൂപ അനുവദിച്ചു.
മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ പാണൂര്‍ ജിഎല്‍പി സ്‌കൂള്‍ ദേലംപാടി പഞ്ചായത്തിലെ പരപ്പ ജിഎല്‍.പി സ്‌കൂളിനും അടിസ്ഥാന സൗകര്യ വികസനത്തിനായി 78.46 ലക്ഷം രൂപയും 81.31 ലക്ഷം രൂപയും യഥാക്രമം അനുവദിച്ചു. ഉദുമ പഞ്ചായത്തിലെ പാലോടത്ത് ബാര തോടിന് കുറുകെ തടയണ നിര്‍മ്മാണത്തിനുള്ള പഠനത്തിന് 5.27 ലക്ഷം രൂപയും അനുവദിച്ചു.
മണ്ഡലത്തിലെ പത്ത് അംഗന്‍വാടികളെ സ്മാര്‍ട്ടാക്കുന്നതിനായി 3.06 കോടി രൂപ അനുവദിച്ചു. പള്ളിക്കര പഞ്ചായത്തിലെ തൊട്ടി അംഗന്‍വാടിക്ക് 31.45 ലക്ഷം രൂപയും, തെക്കേക്കുന്ന് അംഗന്‍വാടിക്ക് 27.16 ലക്ഷം രൂപയും, പൊള്ളക്കട അംഗന്‍വാടിക്ക് 27.51 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ മുളിയാര്‍ അംഗന്‍വാടിക്ക് 30.11 ലക്ഷം രൂപ, അരിയില്‍ അംഗന്‍വാടിക്ക് 32.04 ലക്ഷം രൂപ, ബെഞ്ച് കോര്‍ട്ട് അംഗന്‍വാടിക്ക് 31.91 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക വിനിയോഗിക്കുന്നത്.
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ബിദിയാല്‍ അംഗന്‍വാടിക്ക് 32.30 ലക്ഷം രൂപയും, ഉദുമ പഞ്ചായത്തിലെ കൊങ്ങിണിയന്‍ വളപ്പ് അംഗന്‍വാടിക്ക് 27.65 ലക്ഷം രൂപ, അങ്കക്കളരി അംഗന്‍വാടിക്ക് 27.65 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കുറ്റിക്കോല്‍ പഞ്ചായത്തിലെ മലാംകുണ്ട് അംഗന്‍വാടിക്ക് 38.29 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
#KasaragodDevelopment, #KeralaDevelopment, #Udum, #FootballTurf, #SchoolDevelopment, #Anganwadi