Development of Education | സ്വാതന്ത്ര്യാനന്തര ഇൻഡ്യയുടെ 75 വർഷത്തെ യാത്രയിൽ വിദ്യാഭ്യാസ മേഖലയിലെ കുതിപ്പുകൾ; പ്രാഥമിക തലം മുതൽ ഉന്നത രംഗം വരെ കൈവരിച്ചത് അതുല്യ നേട്ടങ്ങൾ
Jul 30, 2022, 10:35 IST
ന്യൂഡെൽഹി: (www.kasargodvartha.com) രാജ്യത്തിന്റെ വികസനത്തിൽ വിദ്യാഭ്യാസം ഒരു പ്രധാന സ്തംഭമാണ്. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തിന് വിദ്യാഭ്യാസം ഒരുപോലെ പ്രധാനമാണ്. പുരാതന ഇൻഡ്യൻ വിദ്യാഭ്യാസ സംസ്കാരം നൂറുകണക്കിനു വർഷങ്ങളായി ആഗോളതലത്തിൽ വിലമതിക്കപ്പെടുന്നു. രാജ്യത്തിന്റെ 75 വർഷത്തിൽ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാനപരമായി ഒരുപാട് മുന്നേറ്റങ്ങളുണ്ടായി.
ഭരണഘടനയും വിദ്യാഭ്യാസവും
ഭരണഘടന നിലവിൽ വന്ന് 10 വർഷത്തിനുള്ളിൽ, ആറിനും 14നും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിന് ഭരണഘടനയുടെ 45-ാം അനുച്ഛേദം നിർദേശിച്ചു. ആർടികിൾ 46 പ്രകാരം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് സർകാർ പ്രത്യേക സംവിധാനം ഏർപെടുത്തണമെന്ന് പ്രഖ്യാപിച്ചു. 2009-ൽ നിയമനിർമാണത്തിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം അവകാശമായി അംഗീകരിക്കപ്പെട്ടു.
ഐഐടികളും ഐഐഎമുകളും
1951-ൽ ബംഗാളിലെ ഖരഗ്പൂരിലും 10 വർഷത്തിന് ശേഷം കൊൽകതയിലും ആദ്യത്തെ ഐഐടി സ്ഥാപിതമായി. ഇന്ന് രാജ്യത്ത് 23 ഐഐടികളും 19 ഐഐഎമുകളുമുണ്ട്. 25 ട്രിപിൾസും ഉണ്ട്. 2014-ന് ശേഷം ഏഴ് വർഷം കൊണ്ട് ഏഴ് ഐഐടികൾ സ്ഥാപിക്കപ്പെട്ടു. ഈ കാലയളവിൽ രാജ്യത്ത് ഏഴ് ഐഐഎമുകളും രൂപീകരിച്ചു.
വിദ്യാഭ്യാസ നയം
1968 - സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ വിദ്യാഭ്യാസ നയം രൂപീകരിക്കാൻ രണ്ടു പതിറ്റാണ്ടിലേറെ സമയമെടുത്തു. ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന് ത്രിഭാഷാ അടിസ്ഥാന സൂത്രവാക്യം ഉണ്ടായിരുന്നു, അതായത് ഇംഗ്ലീഷ്, ഹിന്ദി, ഒരു പ്രാദേശിക ഭാഷ. ആറ് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കുന്നതിനെക്കുറിച്ചാണ് ചർച ചെയ്തത്.
1986 - പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്ത്രീകളുടെയും അവശത അനുഭവിക്കുന്ന വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകി. ഓപൺ യൂണിവേഴ്സിറ്റി എന്ന ആശയവും ശക്തിപ്പെടുത്തി.
2020 - സമൂലമായ മാറ്റത്തിന്റെ വർഷമാണെന്ന് തെളിഞ്ഞേക്കാം. കോവിഡ് ഉണ്ടായിട്ടും കേന്ദ്രം പുതിയ ദേശീയ വിദ്യാഭ്യാസ നയം മാറ്റിവച്ചില്ല. 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം, പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാഭ്യാസത്തിന്റെ സ്വഭാവവും ഭാരതീയതയുടെ ചൈതന്യവും നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസം
1947-ൽ രാജ്യം സ്വതന്ത്രമായി. അടുത്ത വർഷം തന്നെ, ഇൻഡ്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആദ്യ സുപ്രധാന ചുവടുവയ്പ് രാധാകൃഷ്ണൻ കമിറ്റി രൂപീകരണത്തിന്റെ രൂപത്തിൽ നടന്നു. ഡോ.സർവേപള്ളി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഈ സമിതിയുടെ നിർദേശപ്രകാരം 1953-ൽ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (UGC) രൂപീകരിച്ചു.
സെകൻഡറി വിദ്യാഭ്യാസം
1952-53ൽ സെകൻഡറി എജ്യുകേഷൻ കമീഷൻ രൂപീകൃതമായതുമുതൽ ഈ വിഭാഗത്തിന് ശരിയായ ദിശയിൽ മുന്നേറാൻ അവസരം ലഭിച്ചു.
സുപ്രധാന നിമിഷങ്ങൾ
1961 - നാഷണൽ കൗൺസിൽ ഓഫ് എജ്യുകേഷണൽ റിസർച് ആൻഡ് ട്രെയിനിംഗ് (NCERT) സ്ഥാപിച്ചു.
1975 - സംയോജിത ശിശു വികസന സേവന പദ്ധതി ആരംഭിച്ചു
1976- 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസത്തെ സംസ്ഥാനങ്ങളുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപെടുത്തി.
1985 - ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
1987-88 ഓൾ ഇൻഡ്യ കൗൺസിൽ ഫോർ ടെക്നികൽ എജ്യുകേഷൻ (AICTE) സ്ഥാപിതമായി. ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ചു.
1993 - ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ സ്ഥാപിതമായി.
1994 - നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ സ്ഥാപിച്ചു
1995 - പ്രൈമറി സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി നിലവിൽ വന്നു.
2001 - സർവശിക്ഷാ അഭിയാൻ ആരംഭിച്ചു, ഇത് സാക്ഷരതാ നിരക്ക് വർധിപ്പിക്കാൻ സഹായിച്ചു.
2003 - 17 റീജിയണൽ എൻജിനീയറിംഗ് കോളജുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജി ആക്കി.
2004 - എഡ്യുസാറ്റ് (വിദ്യാഭ്യാസത്തിനായുള്ള ഉപഗ്രഹം) വിക്ഷേപിച്ചു.
2007- രാഷ്ട്രീയ സംസ്കൃത പരിഷത് രൂപീകരിച്ചു
2018 - 62 സർവകലാശാലകളും എട്ട് കോളജുകളും സ്വയംഭരണാവകാശം പ്രഖ്യാപിച്ചു.
Keywords: New Delhi, India, News, Top-Headlines, Education, Development Project, Post-Independence-Development, Students, School, College, Development of Education in India after Independence.