city-gold-ad-for-blogger
Aster MIMS 10/10/2023

Differently-Abled | 'ഇവർക്കുമില്ലേ ആഗ്രഹങ്ങൾ?'; പൊതുയിടങ്ങൾ ഭിന്നശേഷി സൗഹൃദമാവണമെന്ന ആവശ്യം കൂടുതൽ ശക്തമാവുന്നു; ചർചയായി റഹ്‌മാൻ തായലങ്ങാടിയുടെ ഫേസ്ബുക് പോസ്റ്റ്

കാസർകോട്: (www.kasargodvartha.com) പരിപാടികളും മൈതാനങ്ങളും മറ്റുവിനോദസ്ഥലങ്ങളും വിദ്യഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഭിന്നശേഷി സൗഹൃദമാവണമെന്ന ആവശ്യം കൂടുതൽ ശക്തമാവുന്നു. അന്ധതമുതൽ മസ്കുലർ ഡിസ്ട്രോഫി വരെ 21 വിഭാഗങ്ങളിൽ 10 ലക്ഷത്തോളം ആളുകളെ സർകാർ ഭിന്നശേഷി പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്‌. എന്നാൽ മറ്റുള്ളവരെ പോലെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാൻ പലർക്കും അവിടങ്ങളിലെ സാഹചര്യങ്ങൾ കാരണം പറ്റുന്നില്ല. പ്രത്യേകിച്ചും വീൽചെയർ ഉപയോഗിക്കുന്നവർ ഏറെ പ്രയാസങ്ങൾ നേരിടുന്നു. പലർക്കും തടികൊണ്ടുള്ളതോ മറ്റോ ആയ റാംപ് ഒപ്പം കൊണ്ടുപോവേണ്ട അവസ്ഥയാണ്. ഇതുകാരണം പരിപാടികൾ ആസ്വദിക്കുന്നതിനോ മറ്റോ ഇവർക്കാവുന്നില്ല.
     
Differently-Abled | 'ഇവർക്കുമില്ലേ ആഗ്രഹങ്ങൾ?'; പൊതുയിടങ്ങൾ ഭിന്നശേഷി സൗഹൃദമാവണമെന്ന ആവശ്യം കൂടുതൽ ശക്തമാവുന്നു; ചർചയായി റഹ്‌മാൻ തായലങ്ങാടിയുടെ ഫേസ്ബുക് പോസ്റ്റ്

കാസർകോട്ടെ ഏറ്റവും വലിയ ഹൈപർ മാർകറ്റിൽ പോലും ഈ സൗകര്യമില്ല. ഭിന്നശേഷിക്കാർക്ക് ആവശ്യമുള്ള വസ്തുക്കൾ തെരഞ്ഞെടുക്കുന്നതിന് പോലും സാധിക്കുന്നില്ല. മിക്ക വാണിജ്യ കേന്ദ്രങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. വീൽ ചെയർ ഉരുട്ടി റോഡിൽ ഇറങ്ങിയാലുള്ള അവസ്ഥയും പരിതാപകരമാണ്. അവർക്ക് ശരിയായി കടന്നുപോവാനുള്ള വഴികൾ എവിടെയുമില്ല. ബീചുകളിൽ അടക്കം പ്രകൃതിയുടെ മനോഹാരിത കാണാൻ കൊതിക്കുന്ന ഇവരുടെ ആഗ്രഹങ്ങൾക്കും സാഹചര്യങ്ങൾ തടസമാവുന്നു.

ഇതിനിടെ ഇക്കാര്യം ഉണർത്തിയുള്ള പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റഹ്‌മാൻ തായലങ്ങാടിയുടെ ഫേസ്ബുക് പോസ്റ്റ് ചർചയായി. 'ഇന്ന് പത്രത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ കാണാൻ കൊതിച്ച് സ്റ്റേഡിയം ഭിന്നശേഷി സൗഹൃദം അല്ലാത്തതുകൊണ്ട് സങ്കടപ്പെടുന്ന ഒരാളുടെ കായിക വകുപ്പ് മന്ത്രിക്ക് അയച്ച കത്ത് കണ്ണിൽ പെട്ടു. പലർക്കും ഇതൊരു നിസാര കാര്യമായി തോന്നിയിട്ടുണ്ടാവും. സ്റ്റേഡിയത്തിലേക്ക് ഭിന്നശേഷിക്കാർക്കായി ഒരു റാംപ് ഉണ്ടാക്കാൻ സംഘാടകർക്ക് മൂക്കുപൊടി വാങ്ങാനുള്ള ചെലവ് പോലും വരില്ല എന്ന് സംഘാടകർക്ക് തന്നെ അറിയാം. എന്നാൽ അതിനുള്ള മനസുണ്ടാവണമെങ്കിൽ പണമല്ല വേണ്ടത്. വേറെ ചിലതാണ്. അതാണ് ഇവിടെ ഇല്ലാത്തതും. ഇതൊരു സ്റ്റേഡിയത്തിന്റെ മാത്രം വിഷയമല്ല. പല പേരുകളിൽ അറിയപ്പെടുന്ന തിയേറ്റർ അടക്കമുള്ള വിനോദ കേന്ദ്രങ്ങൾ..... അവയൊന്നും നമ്മുടെ നാട്ടിൽ ഭിന്നശേഷി സൗഹൃദമല്ല', അദ്ദേഹം കുറിച്ചു.

നല്ല ജീവിത സാഹചര്യങ്ങള്‍, വിദ്യാഭ്യാസം, ജോലി, പൊതു ഇടങ്ങളിലെ ഇടപെടലുകള്‍ എന്നിവയൊക്കെ ഭിന്നശേഷിക്കാരുടെ കൂടി അവകാശങ്ങളാണ്. പൊതു സ്ഥാപനങ്ങള്‍, ശൗചാലയങ്ങൾ, യാത്ര മാര്‍ഗങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നൽകണമെന്നാണ് ഭിന്നശേഷിക്കാരും പൊതുസമൂഹവും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർക്കും വാണിജ്യ കേന്ദ്രങ്ങൾക്കും വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും ഏറെ ചെയ്യാനാകുമെന്നും ഇവർ വ്യക്തമാക്കുന്നു.

റഹ്‌മാൻ തായലങ്ങാടിയുടെ ഫേസ്ബുക് പോസ്റ്റ്:


Keywords: News, Kerala, Kasaragod, Education, Social-Media, Government, Top-Headlines, Football, Minister, Work, Differently-Abled, Demands for differently-abled friendly places.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL