city-gold-ad-for-blogger
Aster MIMS 10/10/2023

'കോയിപ്പാടി സ്‌കൂള്‍ യു.പി ആയി ഉയര്‍ത്തണം'

കുമ്പള: (www.kasargodvartha.com 25.05.2014) കോയിപ്പാടി ജി.എല്‍.പി സ്‌കൂള്‍ യു.പി ആയി ഉയര്‍ത്തണമെന്ന് സ്‌കൂള്‍ പി.ടി.എ ആവശ്യപ്പെട്ടു. മൂന്ന് കി.മീ അകലെയുള്ള കുമ്പളയിലെ ഗവ. യു.പി. സ്‌കൂളിനെയാണ് അഞ്ചാം ക്ലാസ് മുതലുളള കുട്ടികള്‍ ആശ്രയിക്കുന്നത്.

കുമ്പള റയില്‍പ്പാത, ദേശീയ പാത 17, തിരക്കേറിയ ടൗണ്‍ ഇവ തരണം ചെയ്തു വേണം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. വൈകുന്നേരം തിരിച്ചു വരുന്നത് വരെ മാതാപിതാക്കള്‍ക്ക് സമാധാനമില്ല. മഴക്കാലത്തും വലിയ യാത്രാക്ലേശം നേരിടുന്നു.

'കോയിപ്പാടി സ്‌കൂള്‍ യു.പി ആയി ഉയര്‍ത്തണം'
പി.ടി.എ പ്രസിഡണ്ട് കാത്തിം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ് മിസ്‌ട്രെസ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് നന്ദിയും പറഞ്ഞു. എം.പി.ടി.എ പ്രസിഡണ്ട് സഫിയ, അംഗങ്ങളായ ബീഫാത്വിമ, സല്‍മത്ത്, ഹമീദ്, ലത്വീഫ്, ഉമ്മര്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, School, Students, Kerala, Education, Koyippady GLP school, UP.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL