School upgrade | 80 ലേറെ വർഷം പഴക്കം; ചള്ളങ്കയം എംഐ എഎൽപി സ്‌കൂൾ യുപി ആക്കണമെന്ന ആവശ്യം ശക്തം; പിന്നാക്ക മേഖലയ്ക്ക് കരുത്താകുമെന്ന് പ്രതീക്ഷ; സിപിഎം നിവേദനം നൽകി
Nov 30, 2022, 13:27 IST
പുത്തിഗെ: (www.kasargodvartha.com) ചള്ളങ്കയത്ത് പ്രവർത്തിക്കുന്ന പൊതുവിദ്യാലയമായ മുനീറുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ (എംഐഎഎൽപിഎസ്) യുപി സ്‌കൂളായി ഉയർത്തണമെന്ന ആവശ്യം ശക്തം. നിലവിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി നിരവധി വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. പുത്തിഗെ- പൈവളിഗെ എന്നീ പഞ്ചായതുകളുടെ അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ നാലാം തരത്തിന് ശേഷം തുടർ പഠനം നടത്താൻ കിലോ മീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പരിമിതമായി മാത്രം പൊതുഗതാഗതം ഉള്ള ഈ പ്രദേശത്ത് വിദ്യാർഥികൾ യാത്രാ പ്രയാസവും നേരിടുന്നുണ്ട്. ഇതിന് പുറമേ അതിർത്തി പ്രദേശമായതിനാൽ ഭരണ ഭാഷ വിദ്യാലയങ്ങൾ അടുത്ത പ്രദേശങ്ങളിലൊന്നും ഇല്ലാത്തത്തിനാൽ പലർക്കും പഠനം തന്നെ ഉപേക്ഷിക്കേണ്ടതായി വരുന്നു. 1939 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലതുകൊണ്ടും പിന്നാക്കമായ ഇവിടെ സ്കൂളിൽ യുപി വിഭാഗം തുടങ്ങിയാൽ പ്രദേശത്തെ വിദ്യാഭ്യാസ മേഖലക്ക് കരുത്താകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പുതിയ കെട്ടിട നിര്‍മാണത്തിനാവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഇവിടെയുണ്ട്. സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തിയാല്‍ ഇവയൊക്കെ പ്രയോജനപ്പെടുത്താനാവും. സ്‌കൂൾ യുപിയായി ഉയർത്തണമെന്ന ആവശ്യവുമായി, കഴിഞ്ഞദിവസം കാസർകോട്ട് എത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് സിപിഎം ചള്ളങ്കയം ബ്രാഞ്ച് കമിറ്റി നിവേദനം നൽകി. ഇത് വലിയ പ്രതീക്ഷയോടെയാണ് പ്രദേശവാസികൾ നോക്കിക്കാണുന്നത്.

Keywords: Demands that Challangyam MIALP School upgrade, Kerala, Puthige, School,CPM, Kasaragod, Education Minister.