city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ ഗവ. സ്‌കൂളില്‍ വി.എച്ച്.എസ്.ഇയില്‍ അഗ്രികള്‍ച്ചര്‍ കോഴ്‌സ് അനുവദിക്കണം: വിദ്യാര്‍ത്ഥി ജനത

മൊഗ്രാല്‍: (www.kasargodvartha.com 31/05/2015) മഞ്ചേശ്വരം മണ്ഡലത്തില്‍ വി.എച്ച്.എസ്.ഇ ഉള്ള അപൂര്‍വം സ്‌കൂളുകളില്‍ ഒന്നായ മൊഗ്രാല്‍ ഗവ. സ്‌കൂളില്‍ അഗ്രികള്‍ച്ചര്‍ കോഴ്‌സ് അനുവദിക്കണമെന്ന് മൊഗ്രാല്‍ വിദ്യാര്‍ത്ഥി ജനത ആവശ്യപ്പെട്ടു. സ്‌കൂളില്‍ നിലവിലുള്ളത് ടി.വി, ഹോം അപ്ലൈയന്‍സ് കോഴ്‌സാണ്. എന്നാല്‍ ഇതിനു പുറമേ ഗുണമേന്മയുളള അഗ്രികള്‍ച്ചര്‍ കോഴ്‌സും മൊഗ്രാലില്‍ അനുവദിക്കേണ്ടതുണ്ട്.

മൊഗ്രാല്‍ ഗവ. സ്‌കൂളില്‍ വി.എച്ച്.എസ്.ഇയില്‍ അഗ്രികള്‍ച്ചര്‍ കോഴ്‌സ് അനുവദിക്കണം: വിദ്യാര്‍ത്ഥി ജനത ഈ ആവശ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍ റബ്ബിനു വിദ്യാര്‍ത്ഥി ജനത ജില്ലാ പ്രസിഡണ്ട് റാഷിദ് മൊഗ്രാല്‍ നിവേദനം നല്‍കി. ഗവ. സര്‍വീസുകളില്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് അടക്കമുളള കൃഷി വകുപ്പിലെ തസ്തികകള്‍ക്ക് മാനദണ്ഡമാക്കുന്നത് കോഴ്‌സാണ്. എന്നാല്‍ ഈ കോഴ്‌സുകള്‍ ഉള്ള സ്‌കൂളുകള്‍ കാസര്‍കോട് ജില്ലയില്‍ രണ്ടെണ്ണം മാത്രമേ ഉള്ളൂ. കാറഡുക്കയും തൃക്കരിപ്പൂരും ആണിവ.

മഞ്ചേശ്വരം മണ്ഡലത്തിലോ കാസര്‍കോടിന്റെ സമീപ പ്രദേശങ്ങളിലോ എവിടെയും ഈ കോഴ്‌സ് ഇല്ലാത്തത് കൊണ്ട് ഇത്തരം തസ്തികകളിലേക്ക് ഗവ. ഉദ്യോഗത്തില്‍ നിന്നും ഇവിടെ നിന്നുള്ളവര്‍ പുറം തള്ളപ്പെടുകയാണ്. ഈയൊരവസ്ഥയ്ക്ക് മാറ്റം വരുത്തുവാനും ഈ പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്കും കോഴ്‌സ് അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൊഗ്രാല്‍ സ്‌കൂളില്‍ നിന്നും 200  ഓളം കുട്ടികളും സമീപ സ്‌കൂളുകളായ കുമ്പളയില്‍ 300  ഓളം കുട്ടികളും മൊഗ്രാല്‍ പുത്തൂരില്‍ 150  ഓളം കുട്ടികളും ഉപരിപഠനത്തിനു അര്‍ഹത നേടി. ഇവര്‍ക്കെല്ലാം ആവശ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ അപര്യാപ്തമാണ്.

അതിനാല്‍ ഗുണമേന്മയുള്ളതും വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സ്ഥിരത നല്‍കുന്നതുമായ അഗ്രികള്‍ച്ചര്‍ കോഴ്‌സ് കൂടി അനുവദിച്ചു മൊഗ്രാല്‍ ഗവ. സ്‌കൂളില്‍ വി.എച്ച്.എസ്.ഇയില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ വിദ്യാര്‍ത്ഥി ജനതാ ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Mogral, School, Students, Education, Kasaragod, Kerala, Agricultural Course, Demand for Agricultural course in Mogral School.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia