city-gold-ad-for-blogger

ദിവ്യയ്ക്ക് ഇനി പഠിക്കാം; സഹായ ഹസ്തവുമായി ദീനാര്‍ ഐക്യവേദി

കാസര്‍കോട്: (www.kasargodvartha.com 30.09.2014) സീറ്റ് നേടിയിട്ടും പഠനത്തിന് മുന്നില്‍ പണം വിലങ്ങുതടിയായി നിന്ന ദിവ്യയ്ക്ക് ദീനാര്‍ ഐക്യ വേദി പ്രവര്‍ത്തകരുടെ സഹായഹസ്തം. ദിവ്യയുടെ ഉന്നത പഠനത്തിന് ആവശ്യമായ തുക എങ്ങിനെ കണ്ടെത്തുമെന്നറിയാതെ കൂലിപ്പണിക്കാരനായ പിതാവ് ഹരിശ്ചന്ദ്രന്‍ നിസ്സഹായനായി നില്‍ക്കുന്നതിനിടയിലായിരുന്നു ദിവ്യയുടെ പഠനത്തിന് വേണ്ട തുകയുമായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരെത്തിയത്.

എല്ലാത്തിനും നിമിത്തമായത് കാസര്‍കോട് ജനമൈത്രി പോലീസായിരുന്നു. ദിവ്യയുടെ കുടുംബത്തിന്റെ വിഷമം കേട്ടറിഞ്ഞ ജനമൈത്രി പോലീസ് ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. പ്ലസ് ടുവില്‍ മികച്ച വിജയം നേടിയ ദിവ്യയ്ക്ക് കാഞ്ഞങ്ങാട് എന്‍.എം.ഐ.ടിയില്‍ പഠിക്കണമെന്നാണ് ആഗ്രഹമെന്നും അഡ്മിഷന്‍ തുകയായി 17,500 രൂപ ആവശ്യമായി വരുമെന്നും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആ കുടുംബത്തിന് ഈ തുക കണ്ടെത്താനാകില്ലെന്നും ജനമൈത്രി പോലീസ് അറിയിച്ചതോടെ ആ തുക ഞങ്ങള്‍ നല്‍കാമെന്ന് ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഇതോടെയാണ് ദിവ്യ എന്ന 19 കാരിയുടെ തുടര്‍ പഠനമെന്ന സ്വപ്‌നം യാഥാര്‍ത്യമായത്.

കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ ഹാളില്‍ നടന്ന പരിപാടിയില്‍ ടൗണ്‍ സി.ഐ ജേക്കബ് ദിവ്യയുടെ കുടുംബത്തിന് പണം കൈമാറി. എ.എസ്.ഐ മാരായ ബി.വി രവി, ശിവദാസന്‍, പോലീസ് ഓഫീസര്‍ വി. രാജീവന്‍, നിസാര്‍ അല്‍ഫ, അഷ്‌റഫ് നാല്‍ത്തടുക്ക, സലീം മിസ്‌നി, നാസര്‍ എം.ആര്‍, ഗോളി ഷംസു, അമ്മി റെഡ്‌റോസ്, മുഹമ്മദ് സാലിഹ്, ഷംസു മകട എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ദിവ്യയ്ക്ക് ഇനി പഠിക്കാം; സഹായ ഹസ്തവുമായി ദീനാര്‍ ഐക്യവേദി

Keywords : Kasaragod, Student, Education, Police, Deenar Aykyavedi, Divya, Family, NMIT Kanhangad. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia