city-gold-ad-for-blogger

ഭിന്നശേഷി സമൂഹത്തെക്കുറിച്ച് ക്ലാസും ചര്‍ച്ചയും സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 04/11/2015) കേരള കേന്ദ്രസര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സമന്വയ വിദ്യാഭ്യാസത്തിന്റെ സാമൂഹിക മന:ശാസ്ത്ര പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

വിദ്യാനഗര്‍ ഗവണ്‍മെന്റ് അന്ധവിദ്യാലയത്തിലെ അധ്യാപകനായ സത്യശീലന്‍ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തില്‍ അവഗണിക്കപ്പെടുകയും, മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനും ഇത്തരം വിഭാഗക്കാരോട് സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തേണ്ടതാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

വിദ്യാനഗര്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. കെ. പി. സുരേഷ് സ്വാഗതഭാഷണവും, ഡോ. വിനിത നന്ദിയും പറഞ്ഞു. കേരള കേന്ദ്രസര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത സംവാദത്തില്‍ സത്യശീലന്‍ സാറിന്റെ ജീവിതാനുഭങ്ങളെ കുറിച്ചുള്ള വിവരണം ചര്‍ച്ചയെ സജ്ജീവമാക്കി.

ഭിന്നശേഷി സമൂഹത്തെക്കുറിച്ച് ക്ലാസും ചര്‍ച്ചയും സംഘടിപ്പിച്ചു
ഭിന്നശേഷി സമൂഹത്തെക്കുറിച്ച് ക്ലാസും ചര്‍ച്ചയും സംഘടിപ്പിച്ചു

Keywords : Kasaragod, Class, Central University, Education, Debate, Debate for differently abled.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia