Education| കർഷക തൊഴിലാളി ക്ഷേമനിധി വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷാ തീയതി നീട്ടി
കാസർകോട്: (KasargodVartha) കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗമായ കർഷക തൊഴിലാളികളുടെ മക്കൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 വരെ നീട്ടി.
സർക്കാർ അംഗീകൃത സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 2023-24 വർഷത്തെ എസ് എസ് എൽ സി, ടി എച്ച് എൽ സി പരീക്ഷയിൽ 75 ശതമാനത്തിലധികം മാർക്കും പ്ലസ്‌ടു, വി എച്ച് എസ് ഇ പരീക്ഷയിൽ 85 ശതമാനത്തിലധികം മാർക്കും നേടിയവർക്ക് ഈ ധനസഹായത്തിന് അപേക്ഷിക്കാം. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് യഥാക്രമം 70 ശതമാനം, 80 ശതമാനം മാർക്ക് ലഭിച്ചാൽ മതിയാകും.
ഏതെങ്കിലും തർക്കങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ആഗസ്റ്റ് 31 ന് മുൻപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ അപ്പീൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9847471144 എന്ന നമ്പറിൽ ബന്ധപ്പെടുക.