city-gold-ad-for-blogger

പിഎസ്‌സി അധ്യാപകനിയമനത്തില്‍ അട്ടിമറി നീക്കമെന്ന് ആരോപണം; അധ്യാപകര്‍ ഡിഡിഇയെ ഉപരോധിച്ചു

കാസര്‍കോട്: (www.kasargodvartha.com 27.05.2019) പിഎസ്‌സി അധ്യാപകനിയമനത്തില്‍ അട്ടിമറി നീക്കമെന്ന് ആരോപണമുയര്‍ന്നു. എല്‍പി, യുപി സ്‌കൂളുകളില്‍ നടത്തുന്ന പിഎസ്‌സി അധ്യാപക നിയമന ഉത്തരവ് തയ്യാറാക്കുന്നതില്‍ അട്ടിമറി ശ്രമം നടന്നുവെന്നാണ് പരാതി ഉയര്‍ന്നത്. നിയമന ഉത്തരവിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) നേതാക്കള്‍ വിദ്യാഭ്യാസ ഉപ ഡയക്ടറെ ഉപരോധിച്ചത്.


മാനദണ്ഡം പാലിക്കാതെ രാഷ്ടീയമായും പക്ഷപാതപരമായും നിയമനം നല്‍കുന്നതറിഞ്ഞ് ഡിഡിഇ ഓഫീസില്‍ എത്തിയ കെപിഎസ്ടിഎ നേതാക്കളുടെ ആരാപണത്തില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ ഉപഡയറക്ടര്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി നിയമനം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് സമരം അവസാനിപ്പിച്ചത്.

ഉപരോധ സമരത്തിന് സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളായ പി ശശിധരന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ജില്ലാ പ്രസിഡന്റ് അലോഷ്യസ് ജോര്‍ജ്, ജില്ലാ സെക്രട്ടറി ജി കെ ഗിരീഷ്, സംസ്ഥാന - ജില്ലാ നേതാക്കളായ കെ ഒ രാജീവന്‍, കെ വി വിജയന്‍, പി രാമചന്ദ്രന്‍ അടിയോടി, അശോകന്‍ കെ, ജയദേവന്‍ എ, യൂസഫ് കൊട്ടിയാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പിഎസ്‌സി അധ്യാപകനിയമനത്തില്‍ അട്ടിമറി നീക്കമെന്ന് ആരോപണം; അധ്യാപകര്‍ ഡിഡിഇയെ ഉപരോധിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Psc, Teachers, Strike, Office, Education, DDE Office strike by PSC rank holders . 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia