ഒബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി
Oct 6, 2020, 09:49 IST
തിരുവനന്തപുരം: (www.kasargodvartha.com 01.10.2020) സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കുള്ള ഒബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 23 വരെയും ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി 30 വരെയും നീട്ടിയതായി പിന്നാക്ക വിഭാഗം വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിന്റെ മാതൃകയും വിജ്ഞാപനവും www.bcdd.kerala.gov.inല്‍ ലഭിക്കും.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Education, scholarship, Application, school, Date extended to apply for pre metric scholarship