city-gold-ad-for-blogger

ദാറുൽ ഹുദ സിബാഖ് ദേശീയ കലോത്സവത്തിന് നവംബർ 20 മുതൽ തളങ്കര മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി വേദിയാകുന്നു; 6,000 വിദ്യാർഥികൾ മാറ്റുരക്കും

Darul Huda Sibaq national arts fest to begin on Nov 20 at Thalangara Malik Deenar Academy
KasargodVartha Photo

● ഈ മാസം 20, 21, 22 തീയതികളിലാണ് പൂൾ എ മത്സരങ്ങൾ നടക്കുന്നത്
● 20 സംസ്ഥാനങ്ങളിൽ നിന്നുള്ള 6,000 മത്സരാർഥികളാണ് സിബാഖിൽ മാറ്റുരക്കുന്നത്
● അഞ്ച് ഭാഷകളിലായി 400 മത്സരങ്ങൾ സ്റ്റേജ് - നോൺ സ്റ്റേജ് ഇനങ്ങളിലായി നടക്കും
● എൽഎസ്ആർഡബ്ല്യു, മഹാറ, ടാലൻ്റ് ഹണ്ട് തുടങ്ങിയ പുതിയ മത്സരങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്

തളങ്കര: (KasargodVartha) ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ദേശീയ കലോത്സവം ദാറുൽ ഹുദ സിബാഖ്- 26 പൂൾ എ മത്സരങ്ങൾക്ക് തളങ്കര മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി ആതിഥ്യമരുളും. ഈ മാസം 20, 21, 22 തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്. 20 സംസ്ഥാനങ്ങളിൽ നിന്നായി 40 സ്ഥാപനങ്ങളിൽ മത-ഭൗതിക പഠനം നടത്തിവരുന്ന 10,000-ത്തിലധികം വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 6,000 മത്സരാർഥികളാണ് സിബാഖിൽ മാറ്റുരക്കുന്നത്.

400 മത്സരങ്ങളും പുതിയ ഇനങ്ങളും

മാലിക് ദീനാറിൽ നടക്കുന്ന പൂൾ എ കലോത്സവത്തിൽ ബിദായ, ഊല, സാനിയ വിഭാഗങ്ങളുടെ അറബി, ഇംഗ്ലീഷ്, സ്പാനിഷ്, ഉറുദു, മലയാളം ഭാഷകളിൽ 400 മത്സരങ്ങൾ സ്റ്റേജ് - നോൺ സ്റ്റേജ് ഇനങ്ങളിലായി നടക്കുന്നുണ്ട്. എൽഎസ്ആർഡബ്ല്യു, മഹാറ, ടാലൻ്റ് ഹണ്ട്, ഹികായ, ഹിസ്റ്ററി ടോക്ക് തുടങ്ങിയ പുതിയ മത്സരങ്ങളും ഈ വിഭാഗത്തിൽ ഇത്തവണ നടക്കും.

ഉദ്ഘാടനവും വിളംബര റാലിയും

നവംബർ 20 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി കാമ്പസിൽ ആരംഭിക്കുന്ന സിബാഖ് മത്സരങ്ങൾ മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്യും. സമസ്ത ജനറൽ സെക്രട്ടറിയും കാസർകോട് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയുമായ പി പി ഉമർ മുസ്ലിയാർ കൊയ്യോട് പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകും. മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ് മാൻ അധ്യക്ഷനാകും. കല്ലട്ര മായിൻ ഹാജി എംഎൽഎ, എ കെ എം അശ്റഫ് എംഎൽഎ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് എൻ എ നെല്ലിക്കുന്ന്, അക്കാദമി പ്രിൻസിപ്പൽ അബ്ദുൽ ബാരി ഹുദവി, മാലിക് ദീനാർ വലിയ ജുമുഅത്ത് പളളി ഖത്വീബ് കെ എം അബ്ദുൽ മജീദ് ബാഖവി, ഖലീൽ ഹുദവി കല്ലായം, ഗായകൻ റശീദ് മോങ്ങം, കമ്മിറ്റി ഭാരവാഹികൾ, ഉസ്താദുമാർ, മത്സരാർഥികൾ, വിദ്യാർഥികൾ എന്നിവർ സംബന്ധിക്കുമെന്ന് സിബാഖ് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

പരിപാടിയുടെ പ്രചാരണാർഥം നടക്കുന്ന വിളംബര റാലി വ്യാഴാഴ്ച (19.11.2026) വൈകുന്നേരം 3 മണിക്ക് പുലിക്കുന്നിൽ നിന്ന് ആരംഭിച്ച് തളങ്കര ദീനാറിൽ സമാപിക്കും. കലോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ കെ എ മുഹമ്മദ് ബശീർ, ടി എ ശാഫി, അബ്ദുൽ ബാരി ഹുദവി, ഇബ്രാഹിം ഹുദവി, നൗഫൽ ഹുദവി കൊടുവള്ളി, സ്വാദിഖ് ഹുദവി ആലംപാടി എന്നിവർ സംബന്ധിച്ചു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Darul Huda Sibaq national arts festival starts on Nov 20 in Thalangara, Kasaragod.

#DarulHudaSibaq #ThalangaraNews #MalikDeenarAcademy #KasaragodNews #IslamicArtsFest #KeralaEducation #StudentFestival #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Jessi John
Jessi John

445 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia