മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ പള്ളി ദര്‍സ് പുനരാരംഭിക്കുന്നു
Jul 12, 2017, 18:03 IST
കാസര്‍കോട്: (www.kasargodvartha.com 12.07.2017) തളങ്കര മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ പള്ളി ദര്‍സ് പുനരാരംഭിക്കുന്നു. പണ്ഡിതനും മുദരീസുമായ അബ്ദുല്‍ ഹമീദ് ഫൈസിയുടെ നേതൃത്വത്തിലാണ് മാലിക് ദിനാര്‍ പള്ളിയില്‍ പള്ളി ദര്‍സ് പുനരാരംഭിക്കുന്നത്. നേരത്തെ പതിറ്റാണ്ടുകളോളം ഇവിടെ പള്ളി ദര്‍സ് ഉണ്ടായിരുന്നു.
പ്രമുഖ പണ്ഡിതരും ഖാസിമാരുമായിരുന്നു അന്ന് പള്ളി ദര്‍സിന് നേതൃത്വം നല്‍കിയിരുന്നത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം കാസര്‍കോട് ഖാസിയായിരുന്ന ടി കെ എം ബാവ മുസ്ലിയാരുടെ നേതൃത്വത്തിലാണ് ഏറ്റവുമൊടുവില്‍ പള്ളി ദര്‍സ് നടത്തിയത്. മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമിയുടെ വരവോടെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ജുലൈ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മാലിക്ദിനാര്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ പള്ളി ദര്‍സിന്റെയും മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമിയിലെ പുതിയ ബാച്ചിന്റെയും ഉദ്ഘാടനം കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കുമെന്ന് പ്രസിഡന്റ് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ അറിയിച്ചു.
മംഗലാപുരം - കീഴൂര്‍ ഖാസി ത്വാഖ അഹ് മദ് മൗലവി, കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല, മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി തുടങ്ങിയവര്‍ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Malik Deenar, Religion, Class, Education, Dars class to reopen in Malik Deenar.