city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കരയ്ക്ക് അഭിമാനമായി ദ­ഖീ­റ­ത്ത് വ­നി­താ കോ­ളജ്

തളങ്കരയ്ക്ക് അഭിമാനമായി ദ­ഖീ­റ­ത്ത് വ­നി­താ കോ­ളജ്
കാസര്‍­കോട്: ത­ള­ങ്ക­ര­യി­ലെ ദ­ഖീറ­ത്ത് വ­നി­താ കോള­ജ് സ്വ­ന്ത­മാ­യി പണി­ത കെ­ട്ടി­ട­ത്തി­ലേ­ക്ക് മാ­റു­ന്ന­തി­ന്റെ സ­ന്തോ­ഷ­ത്തി­ലാ­ണ് നാ­ട്ടു­കാര്‍. പുതി­യ കെ­ട്ടി­ടം ന­വം­ബര്‍ 12ന് വി­ദ്യാ­ഭ്യാ­സ വ­കു­പ്പ് മന്ത്രി പി.കെ. അ­ബ്ദുര്‍റ­ബ്ബ് ആ­ണ് ഉല്‍­ഘാട­നം ചെ­യ്യു­ന്നത്. ഉല്‍­ഘാ­ട­ന ചട­ങ്ങ് ഗം­ഭീ­ര­മാ­ക്കാ­നു­ള്ള ഒ­രു­ക്ക­ത്തി­ലാ­ണ് ക­മ്മി­റ്റി ഭാ­ര­വാ­ഹി­കളും നാ­ട്ടു­കാ­രും.

ദ­ഖീ­റ­ത്തുല്‍ ഉ­ഖ്‌­റാ സം­ഘ­ത്തി­നു കീ­ഴില്‍ മാ­ലി­ക ദി­നാര്‍ വലി­യ ജു­മുഅ­ത്ത് പ­ള്ളി­ക്ക് സ­മീപം 2011 ജൂണ്‍ 31ന് കേ­ന്ദ്ര സര്‍­വ­ക­ലാശാല വൈ­സ് ചാന്‍­സി­ലര്‍ ഡോ.ജാന്‍­സി ജെ­യിം­സ് ആ­ണ് വ­നി­താ കോ­ള­ജ് ഉല്‍­ഘാട­നം ചെ­യ്­തത്. ബി.എ. ഇം­ഗ്ലീഷ്, ബി.കോം കോ­ഴ്‌­സു­ക­ളോ­ടെ­യാ­യി­രു­ന്നു തു­ട­ക്കം. 100 ഓ­ളം പെണ്‍­കു­ട്ടി­കള്‍ ഇ­പ്പോള്‍ ഇ­വി­ടെ പഠി­ക്കു­ന്നുണ്ട്.

പാ­വ­പ്പെ­ട്ട മു­സാ­ഫി­റു­കള്‍­ക്ക് ഭക്ഷ­ണം നല്‍കു­ക എ­ന്ന ല­ക്ഷ്യ­ത്തോ­ടെ 1955 ന­വം­ബര്‍ 25 നാ­ണ് ദ­ഖീ­റ­ത്തുല്‍ ഉ­ഖ്‌­റാ സം­ഘം സ്ഥാ­പി­ച്ചത്. മാ­ലി­ക് ദീനാര്‍ പ­ള്ളി­യി­ലെ­ത്തു­ന്ന പാ­വ­പ്പെ­ട്ട യാത്രക്കാര്‍ക്ക് ഒ­രു ഊ­ണി­ന്റെ വി­ല­യാ­യി ആ­റ­ണ നല്‍കി­ക്കൊ­ണ്ടാ­യി­രു­ന്നു തു­ട­ക്കം. സം­ഘ­ത്തി­ന്റെ പേ­രില്‍ പി­ന്നീ­ട് ഒ­രു മദ്ര­സ സ്ഥാ­പി­ച്ചു. 1971 ഡി­സം­ബര്‍ ആ­റി­ന് 23 അനാ­ഥ ബാ­ലി­കാ-ബാ­ല­ന്‍­മാര്‍­ക്ക് പ്ര­വേശ­നം നല്‍­കി യ­തീം­ഖാ­ന­യ്­ക്ക് തു­ട­ക്കം കു­റി­ച്ചു. 1951ല്‍ ദ­ഖീ­റ­ത്ത് ന­ഴ്‌സ­റി സ്­കൂളും സ്ഥാ­പി­ച്ചു. 1984 ല്‍ ദ­ഖീറ­ത്ത് ഇം­ഗ്ലീ­ഷ് മീ­ഡി­യം സ്­കൂളും തുടങ്ങി. 25 വര്‍­ഷം പി­ന്നി­ട്ട സ്­കൂ­ളില്‍ എ­സ്.എ­സ്.എല്‍.സി.ബാ­ച്ച് ആ­രം­ഭി­ച്ച­തു­മ­ുതല്‍ 100 ശ­ത­മാ­നം വിജ­യം നേ­ടി­വ­രി­ക­യാണ്.

സം­ഘ­ത്തി­ന് കീ­ഴില്‍ ടൈ­ല­റിം­ഗ് സ്­കൂളും ഡി­സ്‌­പെന്‍­സ­റിയും പ്ര­വര്‍­ത്തി­ച്ചി­രു­ന്നു. 2010 ഫെ­ബ്രുവ­രി ഒ­ന്നി­ന് മുന്‍ വി­ദ്യാ­ഭ്യാ­സ മ­ന്ത്രി­യാ­യി­രു­ന്ന ഇ.ടി. മു­ഹമ്മ­ദ് ബ­ഷീര്‍ എം.പി. ആ­ണ് സ്­കൂ­ളി­ന്റെ ര­ജത ജൂ­ബി­ലി ആ­ഘോ­ഷം ഉല്‍­ഘാട­നം ചെ­യ്­തത്. ര­ജ­ത ജൂ­ബി­ലി ആ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­യാ­ണ് ദ­ഖീറ­ത്ത് വ­നി­താ കോ­ളജ് തു­ട­ങ്ങി­യത്.

താല്‍­കാലി­ക കെ­ട്ടി­ട­ത്തില്‍ ആ­രം­ഭി­ച്ച വ­നി­താ കോള­ജി­ന് ഒ­രു വര്‍­ഷം കൊ­ണ്ടുത­ന്നെ സ്വ­ന്ത­മാ­യി മൂ­ന്നുനി­ല കെ­ട്ടി­ടം യാ­ഥാര്‍­ത്ഥ്യ­മാ­യ­തി­ന്റെ സ­ന്തോ­ഷ­ത്തി­ലാ­ണ് നാ­ട്ടു­കാരും ദ­ഖീ­റ­ത്തുല്‍ ഉ­ഖ്‌­റാ സം­ഘം പ്ര­വര്‍­ത്ത­ക­രും. തളങ്കരയുടെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ മുന്നേറ്റത്തിന് നാഴികകല്ലുകൂടിയായ ദ­ഖീറ­ത്ത് വ­നി­താ കോള­ജ് തളങ്കരയുടെ അഭിമാനമായി ഉയര്‍ന്നു  നില്‍ക്കുന്നു.

Keywords: Womens-college, Kasaragod, Thalangara, Building, Education, Minister P.K Abdu rabb, Inaguration, Committee, Malik deenar, Girl, Food, Kerala, Dakheerath 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia