ക്രമക്കേട്; പരീക്ഷ നടത്തിപ്പില്‍ മാറ്റം വരുത്താനൊരുങ്ങി പി എസ് സി
Aug 20, 2019, 11:47 IST
തിരുവനന്തപുരം:(www.kasargodvartha.com 20/08/2019) യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതികള്‍ പി എസ് സി പരീക്ഷയില്‍ ക്രമക്കേട് നടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ നടത്തിപ്പ് ഉടച്ച് വാര്‍ക്കാനൊരുങ്ങുകയാണ് പി എസ് സി. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്തിനും പ്രണവിനും പി എസ് സി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ചോര്‍ത്തി നല്‍കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
ഏകദേശം ഏഴ് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന പരീക്ഷകള്‍ വിവിധ ഘട്ടങ്ങളിലായി നടത്താം എന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പി എസ് സി യോഗം തീരുമാനിച്ചത്. നിലവില്‍ 15 ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതുന്ന എല്‍ ഡി സി പരീക്ഷയാണ് ഇങ്ങനെ വിവിധ ഘട്ടങ്ങളായി നടത്തുന്നത്.
അതുപോലെ പരീക്ഷയില്‍ നടന്ന ക്രമക്കേടില്‍ പി എസ് സി ഉദ്യോഗസ്ഥരുടെ നിരീക്ഷണക്കുറവും കാരണമായിട്ടുണ്ട് എന്ന വിലയിരുത്തലും യോഗത്തില്‍ ഉണ്ടായി. ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ദേഹ പരിശോധന നടത്തണമെന്നും പ്രത്യേകം ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ചിലര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴി ൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, PSC, Examination, Education, Curreption in psc ; PSC ready to change malpractisec