Cultural Events | ഒളവറ ഗ്രന്ഥാലയത്തിൽ സാംസ്‌കാരിക പരിപാടികൾ
● സാംസ്‌കാരിക പരിപാടികൾ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
● ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തയ്യൽ ക്ലാസ് ഇൻസ്ട്രക്ടർ ജലജയ്ക്ക് സ്നേഹോപഹാരം നൽകി.
തൃക്കരിപ്പൂർ: (KasargodVartha) ഒളവറ ഗ്രന്ഥാലയത്തിൽ നടന്ന സാംസ്‌കാരിക പരിപാടികൾ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാടനവും ഗ്രന്ഥാലയം വനിതാ വേദി നടത്തിവന്ന തയ്യൽ ക്ലാസിന്റെ സമാപനവുമായിരുന്നു പ്രധാന പരിപാടികൾ.
ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തയ്യൽ ക്ലാസ് ഇൻസ്ട്രക്ടർ ജലജയ്ക്ക് സ്നേഹോപഹാരം നൽകി. ഗ്രന്ഥാലയം സെക്രട്ടറി സി. ദാമോദരൻ സ്വാഗതം പറഞ്ഞു. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി. വേണുഗോപാലൻ, ജോയിന്റ് സെക്രട്ടറി പി.വി. ദിനേശൻ, ലൈബ്രറി നേതൃ സമിതി കൺവീനർ വി.കെ. രതീശൻ, കലാസമിതി സെക്രട്ടറി ടി.വി. ഗോപി, വനിതാ വേദി ചെയർ പേഴ്‌സൺ ശ്രീജ സന്തോഷ്, കൺവീനർ ആശാ പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
സജിന.കെ, കെ. മുകുന്ദൻ, ഗ്രീഷ്മ.കെ.പി, ടി. ലളിത, സുരേന്ദ്രൻ കെ.വി, രാജു.ടി.വി തുടങ്ങിയവർ നേതൃത്വം നൽകി.
യോഗം ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെയും, മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെയും വിയോഗത്തിൽ അനുശോചിച്ചു.
#CulturalPrograms, #OlavaraLibrary, #KeralaEvents, #TailoringClass, #CommunityEngagement, #LibraryCouncil