city-gold-ad-for-blogger

കേന്ദ്രസര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പാന്‍ടെക്ക് സന്ദര്‍ശിച്ചു

നീലേശ്വരം: (www.kasargodvartha.com 02/08/2016) കേന്ദ്രസര്‍വകലാശാലയിലെ എം എസ് ഡബ്ല്യൂ വിദ്യാര്‍ത്ഥികള്‍ പാന്‍ടെക് സന്ദര്‍ശിച്ചു. പാന്‍ടെക്കിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. പ്രവര്‍ത്തനങ്ങളെ കുറിച്ച് പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ക്ലാസെടുത്തു.

സാമൂഹ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ നന്മകളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. രഞ്ജിത്ത് ആര്‍ പിള്ള, ഡോ. ദിലീപ് ദിവാകര്‍ എന്നിവരും പാന്‍ടെക്ക് ട്രഷറര്‍ സുധാകരന്‍ തയ്യല്‍, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അനുമോന്‍ എം വി, പ്രീജ എ, വിജിത എ കെ എന്നിവരും സംബന്ധിച്ചു.

കേന്ദ്രസര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പാന്‍ടെക്ക് സന്ദര്‍ശിച്ചു

Keywords : Nileshwaram, Visit, Central University, Students, Education, Pantech, Kookkanam Rahman, CUK students visits Pantech.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia