city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം; യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കാസര്‍കോട്: (www.kasargodvartha.com 24.07.2017) കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറിന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍ പി ശിഖ കത്തയച്ചു. കുറച്ച് ദിവസങ്ങളായി കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ആവശ്യപ്പെട്ടു കൊണ്ടാണ് വിദ്യാര്‍ത്ഥി സമരം.

കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം; യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കേരള കേന്ദ്ര സര്‍വകലാശാല നിലനില്‍ക്കുന്ന പെരിയ എന്ന പ്രദേശം സാമ്പത്തികമായി പിന്നേക്കം നില്‍ക്കുന്ന ഒരു ഗ്രാമ പ്രദേശമാണ്. അതുകൊണ്ട് കേരളത്തില്‍ നിന്നും കേരളത്തിന് പുറത്ത് നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസിന് പുറത്ത് താമസ സൗകര്യം കണ്ടെത്തുകയെന്നത് വളരെ വിഷമകരവും ചിലവേറിയതുമാണ്. ഈ അവസരത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ ഇടതു തീവ്രവാദ സംഘടനകള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു.

പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് കേരള കേന്ദ്ര സര്‍വകലാശാലയ്ക്ക് താത്ക്കാലിക താമസ സൗകര്യമൊരുക്കാനുള്ള അനുമതി നല്‍കി വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാനും ക്യാമ്പസില്‍ പഠനാന്തരീക്ഷം പുനഃസ്ഥാപിക്കാനും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Central University, Students, Strike, Kasaragod, Education, Yuvamorcha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia