വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വി സി അംഗീകരിച്ചില്ല; സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ചൊവ്വാഴ്ചയും സമരം തുടരും
Feb 22, 2016, 23:14 IST
പെരിയ: (www.kasargodvartha.com 22/02/2016) സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് കുറക്കണമെന്നും, സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി വി സിയെ ഉപരോധിക്കുന്ന സമരം ചൊവ്വാഴ്ചയും തുടരും. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളൊന്നും തന്നെ വി സി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടരാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ പഠിക്ക് മുടക്കിയ വിദ്യാര്‍ത്ഥികള്‍ വി സിയുടെ ചേമ്പര്‍ ഉള്‍പെടുന്ന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉപരോധിച്ചിരുന്നു. തിങ്കളാഴ്ച പുതിയ അധ്യാപകരുടെ ഇന്റര്‍വ്യൂ നടക്കുന്നതിനാല്‍ പോലീസ് വിദ്യാര്‍ത്ഥികളെ വി സിയുടെ ചേമ്പറിലേക്ക് കടത്തിവിട്ടിരുന്നില്ല. സമരം രാത്രി വരെയും നീണ്ടു. വി.സി പോയ ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയത്.
പടന്നക്കാട്, വിദ്യാനഗര്‍, പെരിയ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളാണ് പഠിക്ക് മുടക്കി പെരിയയിലെത്തിയത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം. ചൊവ്വാഴ്ച അഡ്മിനിസ്‌ട്രേഷന്‍ ജോലികളൊന്നും ചെയ്യാന്‍ അനുവദിക്കില്ലെന്നും സമരത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാവിലെ എട്ട് മണി മുതല്‍ തന്നെ സമരം തുടങ്ങും.
Related News: സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം; വി സിയെ ഉപരോധിച്ചു
Keywords : Periya, Central University, Protest, Students, Education, Kasaragod, VC.