സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു; ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് വി.സി
Feb 24, 2016, 22:12 IST
പെരിയ: (www.kasargodvartha.com 24/02/2016) സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് ദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബുധനാഴ്ച വൈകിട്ടോടെ വി.സിയുടെ ചേമ്പറില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി വി.സി രേഖാമൂലം ഉറപ്പുനല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്.
ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തതില്‍ വി.സി പ്രൊഫ. ഗോപകുമാര്‍ വിദ്യാര്‍ത്ഥികളോട് ക്ഷമാപണം നടത്തി. താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടാണ്
വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതെന്ന് ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സമരത്തിന് അധ്യാപകരും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി വി.സി ചര്‍ച്ച നടത്തി സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ചര്‍ച്ചയില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ജിതിന്‍ നാഥ്, അരുണ്‍, അതുല്‍ നാഥ്, അജിത്ത്, ശ്രേയ എന്നിവരും അധ്യാപക പ്രതിനിധികളും പങ്കെടുത്തു.
മാര്‍ച്ച് 19ന് ഡല്‍ഹിയിലെ മൂന്ന് എം എച്ച് ആര്‍ എം പ്രതിനിധികളും വി.സിയും രജിസ്ട്രാറും ഫിനാന്‍സ് ഓഫീസറും അടങ്ങുന്ന ആറംഗ കമ്മിറ്റിയുടെ യോഗത്തിലെടുക്കുന്ന തീരുമാനത്തിന് വിധേയമായിട്ടായിരിക്കും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയെന്നാണ് വി.സി അറിയിച്ചിട്ടുണ്ട്.
Keywords : Periya, Central University, Students, Strike, Education, Kasaragod, Vice Chancellor.
ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തതില്‍ വി.സി പ്രൊഫ. ഗോപകുമാര്‍ വിദ്യാര്‍ത്ഥികളോട് ക്ഷമാപണം നടത്തി. താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടാണ്
വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതെന്ന് ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സമരത്തിന് അധ്യാപകരും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി വി.സി ചര്‍ച്ച നടത്തി സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ചര്‍ച്ചയില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ജിതിന്‍ നാഥ്, അരുണ്‍, അതുല്‍ നാഥ്, അജിത്ത്, ശ്രേയ എന്നിവരും അധ്യാപക പ്രതിനിധികളും പങ്കെടുത്തു.
മാര്‍ച്ച് 19ന് ഡല്‍ഹിയിലെ മൂന്ന് എം എച്ച് ആര്‍ എം പ്രതിനിധികളും വി.സിയും രജിസ്ട്രാറും ഫിനാന്‍സ് ഓഫീസറും അടങ്ങുന്ന ആറംഗ കമ്മിറ്റിയുടെ യോഗത്തിലെടുക്കുന്ന തീരുമാനത്തിന് വിധേയമായിട്ടായിരിക്കും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയെന്നാണ് വി.സി അറിയിച്ചിട്ടുണ്ട്.
Related News: സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സമരം നടത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; സമരം തുടരുന്നു