city-gold-ad-for-blogger

ITEP Admission | കാസർകോട് കേന്ദ്രസർവകലാശാലയിൽ പ്ലസ് ടു കഴിഞ്ഞവർക്ക് 4 വർഷത്തെ ഇൻ്റഗ്രേറ്റഡ് ബിഎഡ് പഠിക്കാം; പക്ഷേ, ജില്ലയിലെവിടെയും പ്രവേശന പരീക്ഷ കേന്ദ്രമില്ല!

Central University of Kerala,
* കേരളത്തിൽ 9 ഇടങ്ങളിൽ പരീക്ഷ എഴുതാം 
* നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് ഈ പരീക്ഷ നടത്തുന്നത്

കാസർകോട്: (KasaragodVartha) കേരള - കേന്ദ്രസർവകലാശാലയിൽ നാല് വർഷത്തെ ഇൻ്റഗ്രേറ്റഡ് ബിഎഡ് പഠിക്കാമെങ്കിലും ജില്ലയിലെവിടെയും ഇതിനുളള പ്രവേശന പരീക്ഷ കേന്ദ്രമില്ല. 12-ാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദത്തോടൊപ്പം നേരിട്ട് ബി.എഡിന് ചേരാൻ അവസരം നൽകുന്ന കോഴ്‌സാണിത്. നാല് വർഷത്തെ ഇൻ്റഗ്രേറ്റഡ് ടീചർ എജ്യുകേഷൻ പ്രോഗ്രാമിന് (ITEP) ഈ അധ്യയന വർഷം കേരളത്തിൽ പെരിയ കേരള - കേന്ദ്രസർവകലാശാല, എൻ ഐ ടി കോഴിക്കോട്, കേരള കേന്ദ്രസർവകലാശാല ഗുരുവായൂർ കാംപസ് എന്നിവിടങ്ങളിൽ പ്രവേശനം നേടാം.

ഐടിഇപി കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ രാജ്യത്തുടനീളം നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET) എന്ന പേരിൽ നടത്തുന്ന പ്രവേശന പരീക്ഷ എഴുതണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ് ഈ പരീക്ഷ നടത്തുന്നത്. 2024-25 അധ്യയന വർഷത്തേക്കുള്ള എൻസിഇടി പ്രവേശന പരീക്ഷയുടെ വിജ്ഞാപനം ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ഏപ്രിൽ 30 വരെ അപേക്ഷിക്കാൻ അവസരം നൽകിയിട്ടുണ്ട്. പ്ലസ് ടു കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷയ്ക്ക് മിനിമം മാർകിൻ്റെ ആവശ്യകതയോ ഉയർന്ന പ്രായപരിധിയോ ഇല്ല. ഫൈനൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ജൂൺ 12 ന് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. കേരളത്തിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്ര ങ്ങളാണ്. രാജ്യത്തെ 178 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ ബി എസ് സി ബി എഡ് (ഫിസിക്സ്), ബി എസ് സി ബി എഡ് (സുവോളജി), ബി എ ബി എഡ് (ഇംഗ്ലീഷ്), ബി എ ബി എഡ് (ഇകണോമിക്സ്) എന്നീ കോഴ്‌സുകൾക്ക് 25 വീതവും 
ബി. കോം ബി എഡിന് 50ഉം സീറ്റുണ്ട്. 

എൻ ഐ ടി കാലികറ്റ് (ബി എസ് സി ബി എഡ്-50 സീറ്റ്), കേന്ദ്ര സംസ്കൃത സർവകലാശാല ഗുരുവായൂർ കാംപസ് (ബി എ ബി എഡ് -100 സീറ്റുകൾ) എന്നിങ്ങനയാണ് പ്രവേശനം. അപേക്ഷിക്കുന്നതിനും അപേക്ഷാ പ്രക്രിയയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്കും വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. വെബ്സൈറ്റ്: https://ncet(dot)samarth(dot)ac(dot)in അല്ലെങ്കിൽ www(dot)nta(dot)ac(dot)in. പ്രവേശന പരീക്ഷയിൽ ലഭിച്ച റാങ്കിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളമുള്ള 64 വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നടത്തും. കാസർകോട് കേന്ദ്രസർവകലാശാലയിൽ കൂടുതൽ കോഴ്‌സും സീറ്റുകളും ഉള്ള സാഹചര്യത്തിൽ ജില്ലയിലും പരീക്ഷ കേന്ദ്രം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia