കേരള കേന്ദ്രസര്‍വകലാശാലയുടെ ഇന്റര്‍കൊളീജിയേറ്റ് ഫെസ്റ്റ് സമാപിച്ചു
Mar 3, 2016, 10:30 IST
പെരിയ: (www.kasargodvartha.com 03/03/2016) കേരള കേന്ദ്രസര്‍വകലാശാല, ഇക്കണോമിക്‌സ് ഡിപാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മൂന്നിന് സര്‍വകലാശാലയുടെ പെരിയ തേജസ്വനി ക്യാമ്പസില്‍ സംഘടിപ്പിച്ച ഇക്കണോമിക്‌സ് ഫെസ്റ്റ് 'ലാഇക്കണോമിക്‌സി'ല്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോളജിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ടീച്ചിങ്ങ് ഇവന്റ്, എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് ക്വിസ്, പോസ്റ്റര്‍ നിര്‍മാണം, സംവാദം എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും മത്സരങ്ങള്‍ നടന്നത്.
സമാപനസമ്മേളനം കേരള കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സര്‍ പ്രൊഫ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുകയും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. ഡോ. അബ്ദുള്‍ കരീം അധ്യക്ഷനായ ചടങ്ങില്‍ രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് പ്രൊഫ. സുരേഷ്. കെ.പി., ഡോ. ശ്യാം പ്രസാദ്, ബെന്നറ്റ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഓവറോള്‍ ചാമ്പ്യന്‍മാരായി കോഴിക്കോട് ഫാറൂഖ് കോളജും ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി ഗവ കോളജ് കാസര്‍കോടും തിരഞ്ഞെടുക്കപ്പെട്ടു.
Keywords : Central University, Programme, Inauguration, Education.