കേന്ദ്ര സര്‍വകലാശാല കലോത്സവം 27ന് ആരംഭിക്കും
Oct 26, 2015, 09:00 IST
പെരിയ: (www.kasargodvartha.com 26/10/2015) കേരള കേന്ദ്ര സര്‍വകലാശാല രണ്ടാമത് കലോത്സവം cynosure-15(സൈനോശര്‍15) ഒക്ടോബര്‍ 27ന് ആരംഭിക്കും. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ ജി. ഗോപകുമാര്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. പ്രമുഖ സിനിമാ - നാടക സംവിധായകന്‍ പ്രിയനന്ദന്‍ മുഖ്യാഥിതിയാവും.
കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ പെരിയ, വിദ്യാനഗര്‍, തിരുവനന്തപുരം, പത്തനംതിട്ട ക്യാമ്പസുകളില്‍ നിന്നായി ആയിരത്തിലധികം പ്രതിഭകള്‍ ഏഴ് സ്‌കൂളുകള്‍ക്ക് കീഴില്‍ വിവിധയിനങ്ങളിലായി മത്സരിക്കും.
27,28,29 തിയ്യതികളിലായി മൂന്നു ദിവസത്തെ കലോത്സവം 29ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തോടെ അവസാനിക്കും. പ്രൊഫ ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രമുഖ വാഗ്മിയും നാടകകൃത്തുമായ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തുമെന്നും സ്റ്റുഡന്‍സ് കൗണ്‍സില്‍ പ്രസിഡണ്ട് ജിതിന്‍ നാഥ്, സെക്രട്ടറി മുബാറക്ക് എന്‍, ആര്‍ട്‌സ് ജോ. സെക്രട്ടറി അപര്‍ണ ജി.ജെ എന്നിവര്‍ അറിയിച്ചു.
Keywords : Periya, Central University, Programme, Inauguration, Kerala, Education.