കോവിഡ്: സ്കൂളുകൾ 25 ശതമാനം ഫീസിളവ് നൽകാൻ ഉത്തരവ്
Oct 15, 2020, 13:31 IST
തിരുവനന്തപുരം: (www.kasargodvartha.com 15.10.2020) കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ 25 ശതമാനം ഫീസിളവ് നൽകാൻ ഉത്തരവ്. സി ബി എസ് ഇ, ഐ സി എസ് ഇ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, അംഗങ്ങളായ സി വിജയകുമാർ, കെ നസീർ എന്നിവർ വ്യക്തമാക്കി.
മഞ്ചേരിയിലെ സ്വകാര്യ സ്കൂളിലെ രക്ഷകർത്താക്കൾ നൽകിയ പരാതിയിലാണ് ഫീസ് 25 ശതമാനം ഇളവ് നൽകാൻ ഉത്തരവായത്. 25 ശതമാനം കുറച്ച് ഫീസ് അടയ്ക്കുന്ന കുട്ടികൾക്ക് അവസരം നിഷേധിക്കരുതെന്നും ഇക്കാര്യം സി ബി എസ് ഇ റീജനൽ ഡയറക്ടർ ഉറപ്പുവരുത്തണമെന്നും കമീഷൻ അറിയിച്ചു.
Keywords: Kerala, News, Kasaragod, Fees, School, Students, COVID-19, Corona, Education, CBSE, ICSE, COVID: Schools ordered to pay 25 per cent fee waiver.
< !- START disable copy paste --> Keywords: Kerala, News, Kasaragod, Fees, School, Students, COVID-19, Corona, Education, CBSE, ICSE, COVID: Schools ordered to pay 25 per cent fee waiver.