കോവിഡ് വാക്‌സിനേഷന്‍; കോളജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കാന്‍ തീരുമാനം
തിരുവനന്തപുരം: (www.kasargodvartha.com 06.07.2021) സംസ്ഥാനത്ത് കോളജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കാന്‍ സര്‍കാര്‍ തീരുമാനം. 18 മുതല്‍ 22 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.
അതേസമയം വിദേശത്ത് പഠിക്കാന്‍ പോവുന്ന കോളജ് വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന ലഭിക്കും. അതിഥി തൊഴിലാളികള്‍, മാനസിക വൈകല്യമുള്ളവര്‍, സെക്രടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ എന്നിവര്‍ക്കും വാക്സിനേഷന് മുന്‍ഗണന നല്‍കുമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ 56 വിഭാഗങ്ങള്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കിയിരുന്നതിന് പുറമെയാണ് പുതിയ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, COVID-19, Health, Education, Students, Covid accination for college students and private bus staff