Open University Courses | ശ്രീനാരായണ ഗുരു ഓപൻ യൂനിവേഴ്സിറ്റിയിൽ കോഴ്‌സുകൾ ആരംഭിക്കുന്നു; ബിഎ, ബികോം, ബിസിഎ, എംഎ, എംകോം തുടങ്ങിയ കോഴ്‌സുകളിൽ പ്രവേശനം നേടാം; കാസർകോട് ഗവ. കോളജിലും സെന്റർ
Jun 18, 2022, 21:05 IST
കാസർകോട്: (www.kasargodvartha.com) സംസ്ഥാന സർകാർ വിദൂര വിദ്യാഭ്യാസത്തിന് വേണ്ടി കൊല്ലം ആസ്ഥാനമായി സ്ഥാപിച്ച ശ്രീനാരായണ ഗുരു ഓപൻ യൂനിവേഴ്സിറ്റിയിൽ ഈ അകാഡമിക് വർഷം മുതൽ കോഴ്‌സുകൾ ആരംഭിക്കുന്നു. വിവിധ വിഷയങ്ങളിൽ ബി എ, ബി കോം, ബിസിഎ, ബിബിഎ തുടങ്ങിയ ബിരുദ കോഴ്‌സുകളും എംഎ, എം കോം തുടങ്ങി ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാണ് ഇക്കൊല്ലം ആരംഭിക്കുന്നത്.
കാസർകോട് ജില്ലയിലെ ലേണിങ് സപോർട് സെന്ററായി കാസർകോട് ഗവ. കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദ പഠനം നടത്താൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അനുഗ്രഹമാവുന്നതാണ് ഈ തീരുമാനം.
ശ്രീനാരായണ ഗുരു ഓപൻ യൂനിവേഴ്സിറ്റിയിൽ കോഴ്‌സുകൾ ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ വിവിധ യൂനിവേഴ്സിറ്റികളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾ നിർത്തലാക്കിയേക്കും.

Keywords: News, Kerala, Kasaragod, Top-Headlines, Education, University, Govt. college, Students, Government, Sree Narayana Guru Open University, Courses starts at Sree Narayana Guru Open University.
< !- START disable copy paste -->