city-gold-ad-for-blogger

കൊര്‍ദോവ കോളജ് ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

ചെര്‍ക്കള: (www.kasargodvartha.com 16.12.2014) ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജ് ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടികളില്‍ 400 ഓളം പ്രതിഭകള്‍ മാറ്റുരച്ചു. ചടങ്ങില്‍ കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം. ശരീഫ് അധ്യക്ഷത വഹിച്ചു.

ഡിഗ്രി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കൊര്‍ദോവ എക്‌സലന്‍സി അവാര്‍ഡ് കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് നല്‍കി. പ്രിന്‍സിപ്പള്‍ കരീം കുണിയ സ്വാഗതം പറഞ്ഞു. എബി കുട്ടിയാനം, കവി രവീന്ദ്രന്‍ പാടി, വാര്‍ഡ് മെമ്പര്‍ സദാനന്ദന്‍, ഡയറക്ടര്‍മാരായ എം.എ. നജീബ്, റൗഫ് ബാവിക്കര, കുമ്പള അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍, ഇബ്രാഹിം പള്ളങ്കോട്, ഹാഷിം ബംബ്രാണി, സാദിഖുല്‍ അമീന്‍, അധ്യാപകരായ റസാഖ് കുണിയ, സരസ്വതി, വിജയലക്ഷ്മി, സരിത, ലബീന, ആഷിഖ, ഇല്യാസ് ഹുദവി, നസീഫ് പരവനടുക്കം, യൂണിയന്‍ ചെയര്‍മാന്‍ അജ്മല്‍ ഹുസൈന്‍, ജനറല്‍ സെക്രട്ടറി ഉനൈദ് ചെര്‍ക്കള പ്രസംഗിച്ചു. ഫൈന്‍ആര്‍ട്‌സ് സെക്രട്ടറി ഫൈസല്‍ പൈക്ക നന്ദി പറഞ്ഞു.

കലാപ്രതിഭയായി സാദിഖ് മൈലാട്ടിയെയും സാഹിത്യ പ്രതിഭയായി സഫ്‌വാന്‍ പള്ളങ്കോടിനെയും, നൃത്ത പ്രതിഭയായി ശാഹിദ് അണങ്കൂരിനെയും തെരഞ്ഞെടുത്തു. പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ബി. അബ്ദുല്ലഹാജി വിതരണം ചെയ്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കൊര്‍ദോവ കോളജ് ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

Keywords : Kasaragod, Kerala, Cherkala, College, Kalolsavam, Education, School. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia